രാജ്യത്തെ വിവിധ സൈനിക സ്കൂളുകളിലേക്കുള്ള പ്രവേശനത്തിനായി നാഷണൽ ടെസ്റ്റിങ് ഏജൻസിയുടെ നേതൃത്വത്തിൽ നടത്തുന്ന ഓൾ ഇന്ത്യ സൈനിക് സ്കൂകൂൾ എൻട്രൻസ് എക്സാമിനേഷൻ (AISSEE) പ്രവേശന പരീക്ഷയ്ക്കുള്ള അപേക്ഷ ക്ഷണിച്ചു. ആറ്, ഒമ്പത് ക്ലാസുകളിലേക്കുള്ള പ്രവേശനത്തിനാണ് അപേക്ഷിക്കാൻ സാധിക്കുക.
താത്പര്യമുള്ളവർക്ക് 2025 ഒക്ടോബർ പത്ത് മുതൽ ഔദ്യോഗിക വെബ്സൈറ്റായ exams.nta.nic.in/sainik-school-socitey അപേക്ഷകൾ അയക്കാം. ഒക്ടോബർ മുപ്പതാണ് അവസാന തിയതി. 2025 നവംബർ രണ്ട് മുതൽ നവംബർ നാല് വരെ അപേക്ഷയിലെ തെറ്റുകൾ തിരുത്തുവാനുള്ള അവസരമുണ്ടാകും. 2026 ജനുവരിയിൽ പ്രവേശന പരീക്ഷ നടത്തുമെന്നാണ് നിലവിൽ സൂചിപ്പിച്ചിരിക്കുന്നത്. കൃത്യമായ തിയതി പിന്നീട് അറിയിക്കുന്നതായിരിക്കും.
2026 മാർച്ച് 31-ന് പത്തിനും പന്ത്രണ്ടിനും ഇടയ്ക്ക് പ്രായമുള്ളവർക്കാണ് ആറാം ക്ലാസിലേക്കുള്ള പ്രവേശനത്തിനായി അപേക്ഷിക്കാൻ സാധിക്കുക. ഒമ്പതാം ക്ലാസിലേക്കുള്ള പ്രവേശനത്തിനായി 2026 മാർച്ച് 31-ന് പതിമൂന്നിനും പതിനഞ്ചിനും ഇടയ്ക്ക് പ്രായമുള്ളവർക്ക് അപേക്ഷിക്കാം.
190 നഗരങ്ങളിൽ നിന്ന് 2026 വർഷത്തെ എ.ഐ.എസ്.എസ്.ഇ.ഇ പ്രവേശന പരീക്ഷ നടക്കും. ഒഎംആർ രീതിയിലാണ് പരീക്ഷ നടത്തുക. 150 മിനിറ്റ് നീണ്ടു നിൽക്കുന്നതാണ് ആറാം ക്ലാസിലേക്കുള്ള പ്രവേശന പരീക്ഷ. ഇംഗ്ലീഷ്, ഹിന്ദി ഉൾപ്പടെ പതിമൂന്ന് ഭാഷകളിൽ പരീക്ഷ എഴുതാൻ സാധിക്കും. മൂന്നൂറ് മാർക്കിനുള്ള 125 മൾട്ടിപ്പിൾ ചോയിസ് ചോദ്യങ്ങളാണ് ഉണ്ടാവുക.
അപേക്ഷ അയക്കേണ്ട വിധം.
ഔദ്യോഗിക വെബ്സൈറ്റായ https://exams.nta.nic.in/sainik-school-society/ സന്ദർശിക്കുക.
'Apply for AISSEE 2026' സെലക്ട് ചെയ്തു പ്രാഥമിക വിവരങ്ങൾ നൽകി രജിസ്റ്റർ ചെയ്യുക.
അക്കാദമിക് വിവരങ്ങൾ, വ്യക്തഗത വിവരങ്ങൾ, പരീക്ഷയിമായി ബന്ധപ്പെട്ട വിവരങ്ങൾ എന്നിവ നൽകി അപേക്ഷ ഫോം പൂർത്തിയാക്കുക.
അപേക്ഷകന്റെ ഫോട്ടോ, ഒപ്പ്, ആവശ്യമായ സർട്ടിഫിക്കറ്റുകൾ തുടങ്ങി ആവശ്യമായ രേഖകളുടെ പകർപ്പുകൾ സ്കാൻ ചെയ്തത് അപ്‌പ്ലോഡ് ചെയ്യുക.
ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ്, നെറ്റ് ബാങ്കിങ്, യുപിഐ എന്നിവ വഴി അപേക്ഷ ഫീസ് അടയ്ക്കാം.
പരീക്ഷ നടത്തി നാല് മുതൽ ആറ് ആഴ്ച്ചകൾക്കുള്ളിൽ ഫലമറിയാം. അഡ്മിറ്റ് കാർഡ്, പരീക്ഷ സെൻറർ, ഫല പ്രഖ്യാപനം എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ എൻ.ടി.എ വെബ്സൈറ്റുകളിൽ പ്രസിദ്ധീകരിക്കും.
അപേക്ഷയെ സംബന്ധിച്ചും യോഗ്യത മാനദണ്ഡങ്ങളെക്കുറിച്ചും കൂടുതൽ അറിയാൻ ഇൻഫർമേഷൻ ബുള്ളറ്റിൻ പരിശോധിക്കുക.
Post a Comment