ഈ വര്ഷത്തെ സംസ്ഥാന സ്കൂള് കായിക മേള ഒളിമ്പിക്സ് മാതൃകയില് ഈ മാസം 21 മുതല് 28 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുമെന്ന് മന്ത്രി വി ശിവന്കുട്ടി. തിരുവനന്തപുരം നഗരത്തിലെയും സമീപ പ്രദേശങ്ങളിലെയും 12 സ്റ്റേഡിയങ്ങളിലായാണ് മത്സരങ്ങള് സംഘടിപ്പിക്കുന്നത്.
ഏകദേശം 6,000-ത്തിലധികം കുട്ടികളെയാണ് മുഖ്യ വേദിയായ സെന്ട്രല് സ്റ്റേഡിയത്തില് പ്രതീക്ഷിക്കുന്നത്. മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണാണ് സ്കൂള് ഒളിമ്പിക്സിന്റെ ബ്രാന്റ് അംബാസഡര്. തങ്കു എന്ന മുയല് ആണ് സ്കൂള് ഒളിമ്പിക്സിന്റെ ഭാഗ്യചിഹ്നം.
Post a Comment