ജില്ലാ കലക്ടറുടെ ഇന്റേൺഷിപ്പ് പ്രോഗ്രാം; മുപ്പത്തി ഒന്നാമത് ബാച്ചിലേക്ക് ഒക്ടോ. 15 വരെ അപേക്ഷിക്കാം.

കോഴിക്കോട് ജില്ലാ കലക്ടറുടെ ഇന്റേണ്‍ഷിപ് പ്രോഗ്രാമിലെ (ഡിസിഐപി) 2025 നവംബർ - 2026 ഫെബ്രുവരി ബാച്ചിലേക്ക് അപേക്ഷിക്കുന്നതിനുള്ള അവസാന തിയ്യതി ഒക്ടോബർ 15 വരെ നീട്ടി നൽകി. ബിരുദധാരികളായ യുവതീ യുവാക്കള്‍ക്ക് ജില്ലാ ഭരണകൂടത്തോടൊപ്പം ജില്ലയിലെ വിവിധ വികസന, സാമൂഹ്യ ക്ഷേമ പദ്ധതികളില്‍ പ്രവര്‍ത്തിക്കാനുള്ള അവസരമാണ് ജില്ലാ കല്കടറുടെ ഇന്റേര്‍ണ്‍ഷിപ്പ് പ്രോഗ്രാം. പൊതുഭരണ സംവിധാനങ്ങളെ അടുത്തറിയാന്‍ ഇതുവഴി അവസരം ലഭിക്കും. 
 
2015 ല്‍ ആരംഭിച്ച പ്രോഗ്രാമിന്റെ മുപ്പത്തി ഒന്നാമത് ബാച്ചിലേക്കാണ് ഇപ്പോള്‍ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഇന്റേര്‍ണ്‍ഷിപ്പിന്റെ ഭാഗമാകാന്‍ താത്പര്യമുള്ളവര്‍ www.dcip.co.in സന്ദര്‍ശിച്ച് നിര്‍ദ്ദിഷ്ട ഫോം പൂരിപ്പിച്ചു നല്‍കണം. നാല് മാസമാണ് ഇന്റേര്‍ണ്‍ഷിപ്പിന്റെ കാലാവധി. സ്‌റ്റൈപ്പന്റ് ഉണ്ടായിരിക്കുന്നതല്ല. രണ്ട് ഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ്.

അപേക്ഷകരില്‍ നിന്ന് പ്രാഥമിക ഘട്ടത്തില്‍ തിരഞ്ഞെടുക്കപ്പെടുന്നവര്‍ തുടര്‍ന്ന് നടക്കുന്ന ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. ഇന്റര്‍വ്യൂവിന്റെ തിയ്യതിയും വിശദാംശങ്ങളും തിരഞ്ഞെടുക്കപ്പെടുന്നവരെ പിന്നീട് അറിയിക്കും. പുതിയ ബാച്ച് നവംബർ ആദ്യ വാരം ആരംഭിക്കും. 

വിശദ വിവരങ്ങള്‍ക്ക് https://drive.google.com/file/d/1upbsAlJyYMLtG3VNxvSVHV1Q_pAxqwmq/view എന്ന ലിങ്ക് സന്ദര്‍ശിക്കുകയോ 9633693211, 0495-2370200 നമ്പറുകളിൽ വിളിക്കുകയോ projectcellclt@gmail.com എന്ന ഇമെയിലില്‍ ബന്ധപ്പെടുകയോ ചെയ്യാം.

Post a Comment

Previous Post Next Post