കോഴിക്കോട്: വയനാട്ടിൽ പ്രിയങ്ക ഗാന്ധിയുടെ സന്ദർശനം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകനെ, അവരുടെ സംഘത്തിലെ ഫോട്ടോഗ്രാഫർ കയ്യേറ്റം ചെയ്ത സംഭവത്തിൽ ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്സ് അസോസിയേഷൻ - ഒമാക് കോഴിക്കോട് ജില്ലാ കമ്മിറ്റി ശക്തമായി പ്രതിഷേധിച്ചു.
ജനാധിപത്യത്തിന്റെ നാലാം തൂണായ മാധ്യമപ്രവർത്തകർക്ക് സ്വതന്ത്രമായി ജോലി ചെയ്യാനുള്ള സാഹചര്യം ഒരുക്കേണ്ടത് എല്ലാവരുടെയും ഉത്തരവാദിത്വമാണ്.
ഒമാക് വയനാട് ജില്ലാ പ്രസിഡൻ്റും വയനാട് വിഷൻ റിപ്പോർട്ടറുമായ ഷിബു സി.വി യെ കയ്യേറ്റം ചെയ്യുകയും, അദ്ദേഹത്തിന്റെ മൊബൈൽ ഫോൺ നശിപ്പിക്കുകയും ചെയ്ത ഫോട്ടോഗ്രാഫറുടെ നടപടി മാധ്യമ സ്വാതന്ത്ര്യത്തിന്മേലുള്ള വ്യക്തമായ കടന്നുകയറ്റമാണ്. ഇത് തീർത്തും അപലപനീയമാണ്.
നിയമപരമായി ജോലി ചെയ്യാനെത്തിയ ഒരു മാധ്യമപ്രവർത്തകനോട് പോലും ഇത്തരത്തിൽ പെരുമാറുന്നത് അംഗീകരിക്കാനാവില്ല. ഈ സംഭവത്തിൽ ഉടനടി നിയമനടപടി സ്വീകരിക്കണമെന്ന് ബന്ധപ്പെട്ട അധികാരികളോട് ആവശ്യപ്പെടുന്നു.
മാധ്യമ പ്രവർത്തകർക്ക് നിർഭയമായി ജോലി ചെയ്യാനുള്ള അന്തരീക്ഷം ഉറപ്പാക്കണം. മാധ്യമ പ്രവർത്തനത്തെ തടസ്സപ്പെടുത്തുന്ന ഇത്തരം പ്രവണതകൾക്കെതിരെ ശക്തമായ നിലപാടെടുക്കാൻ സർക്കാർ തയ്യാറാവണമെന്നും ഒമാക് കോഴിക്കോട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
കോഴിക്കോട് താമരശ്ശേരിയിൽ സംഘടിപ്പിച്ച യോഗത്തിൽ ഫാസിൽ തിരുവമ്പാടി, ഹബീബി, മജീദ് താമരശ്ശേരി, സത്താർ കൂടത്തായി, സലാഹുദ്ദീൻ ഒളവട്ടൂർ, ശമ്മാസ്, തൗഫീഖ് പനാമ, ദീപക്, സഹല, പ്രകാശ്, റാഫി മാനിപുരം, ഷബീദ് കടലുണ്ടി, വിനോദ് താമരശ്ശേരി തുടങ്ങിയവർ സംസാരിച്ചു.
Post a Comment