കോഴിക്കോട് ഗോകുലം മാളില്‍ തീപിടിത്തം.

കോഴിക്കോട് ഗോകുലം മാളില്‍ തീപിടിത്തം. മാളിലെ നെക്സ്റ്റോ ഇലക്ട്രോണിക്സ് വിഭാഗത്തിലാണ് തീപിടിത്തമുണ്ടായത്. ആളപായമോ കാര്യമായ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. സംഭവസമയത്ത് 20-ഓളം ജീവനക്കാർ മാളിനുള്ളിൽ ഉണ്ടായിരുന്നു. തീപിടിത്തത്തെ തുടർന്നുണ്ടായ പുക ശ്വാസിച്ച് അവശനായ ഒരു ജീവനക്കാരനെ ലിഫ്റ്റിൽ നിന്ന് അഗ്നിരക്ഷാ സേനാംഗങ്ങൾ രക്ഷപ്പെടുത്തി.

ഇന്ന് രാവിലെയാണ് സംഭവം. തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ട ജീവനക്കാർ ഉടൻ തന്നെ മാളിൽ നിന്ന് പുറത്തിറങ്ങുകയായിരുന്നു. ചെറിയ തോതിലുള്ള തീപിടിത്തമാണ് ഉണ്ടായതെങ്കിലും വലിയ തോതിൽ പുക നിറഞ്ഞത് ആശങ്ക സൃഷ്ടിച്ചു. മാളിലെ ഫയർ വർക്കുകൾ കൃത്യമായി പ്രവർത്തിച്ചതുകൊണ്ടാണ് വലിയ ദുരന്തം ഒഴിവായതെന്ന് അഗ്നിരക്ഷാസേന അറിയിച്ചു. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന്റെ കാരണമെന്നാണ് പ്രാഥമിക നിഗമനം.

Post a Comment

Previous Post Next Post