സിനിമാ ചിത്രീകരണത്തിനിടെ അപകടം; ജീപ്പ് മറിഞ്ഞ് ജോജു ജോർജടക്കം നാലുപേർക്ക് പരിക്ക്.

മൂന്നാറിൽ ഷാജി കൈലാസ് സിനിമയുടെ ഷൂട്ടിങിനിടെ അപകടം. സിനിമയിലെ നായകൻ ജോജു ജോർജ് അടക്കം നാലുപേർക്ക് പരിക്കേറ്റു. ഇവർ മൂന്നാർ ടാറ്റാ ആശുപത്രിയിൽ ചികിത്സയിലാണ്. ജോജുവിന്റെ പരിക്ക് സാരമുള്ളതല്ല. വരവ് എന്ന സിനിമയുടെ ചിത്രീകരണം ഇവിടെ നടക്കുന്നുണ്ടായിരുന്നു. ലൊക്കേഷനിൽ നിന്നും തിരികെ വരുമ്പോൾ തലയാറിന് സമീപം ജീപ്പ് മറിയുകയായിരുന്നു.

Post a Comment

Previous Post Next Post