'സി എം വിത്ത് മി' പുതിയ സംരംഭവുമായി സര്‍ക്കാര്‍, ജനങ്ങളുമായി ആശയവിനിമയം ശക്തമാക്കുക ലക്ഷ്യം.

ഭരണത്തിൽ ജനങ്ങളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുന്നതിനും സർക്കാരിനും ജനങ്ങൾക്കുമിടയിലുള്ള ആശയവിനിമയം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുമായി പുതിയ സംരംഭം ആരംഭിച്ച് സര്‍ക്കാര്‍. 'മുഖ്യമന്ത്രി എന്നോടൊപ്പം ' അഥവാ സി എം വിത്ത് മി എന്ന പേരിൽ സമഗ്ര സിറ്റിസൺ കണക്ട് സെൻറർ ആരംഭിക്കുന്നതിന് മന്ത്രിസഭാ യോഗം തീരുമാനമായി. 

സുതാര്യവും നൂതനവും ആയ ഈ സംവിധാനത്തിലൂടെ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലേക്കും എത്തിച്ചേരുക, ജനങ്ങളുടെ അഭിപ്രായം ഉൾക്കൊള്ളുക പ്രശ്നങ്ങൾക്ക് പരിഹാരം കാണുക എന്ന സർക്കാരിൻ്റെ പ്രതിബദ്ധതയാണ് ഇതിലൂടെ സാക്ഷാത്കരിക്കപ്പെടുക എന്നാണ് സര്‍ക്കാരിന്‍റെ പ്രതീക്ഷ. ജനങ്ങൾ വികസനത്തിലെ ഗുണഭോക്താക്കൾ മാത്രമല്ല നാടിൻ്റെ ഭാവി രൂപപ്പെടുത്തുന്നതിന് സജീവ പങ്കാളികളും ആണ് എന്ന് ഇതിലൂടെ ഉറപ്പാക്കുകയാണ് ലക്ഷ്യം.

Post a Comment

Previous Post Next Post