യുവപ്രതിഭ പുരസ്‌കാരം: അപേക്ഷ ക്ഷണിച്ചു.
സംസ്ഥാന യുവജന കമീഷന്‍ യുവപ്രതിഭ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു. പുരസ്‌കാരത്തിനായി നാമനിര്‍ദേശം നല്‍കുകയോ സ്വമേധയാ അപേക്ഷ സമര്‍പ്പിക്കുകയോ ചെയ്യാം. പൊതുജനങ്ങളില്‍നിന്ന് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പരിഗണിച്ച് വിദഗ്ധ ജൂറി തെരഞ്ഞെടുക്കുന്ന മൂന്നുപേര്‍ക്കാണ് പുരസ്‌കാരം നല്‍കുക. പുരസ്‌കാര ജേതാക്കള്‍ക്ക് 20,000 രൂപ ക്യാഷ് അവാര്‍ഡും ബഹുമതി ശില്‍പ്പവും നല്‍കും. 18-40 പ്രായപരിധിയിലുള്ള ഭിന്നശേഷിക്കാര്‍ ഫോട്ടോ ഉള്‍പ്പെടെ വിശദമായ ബയോഡേറ്റ official.ksyc@gmail.com വഴിയോ വികാസ് ഭവനിലുള്ള കമീഷന്‍ ഓഫീസില്‍ തപാല്‍ മുഖേനയോ (കേരള സംസ്ഥാന യുവജന കമീഷന്‍, വികാസ് ഭവന്‍, പി എം ജി തിരുവനന്തപുരം -33), നേരിട്ടോ അപേക്ഷ നല്‍കണം. അവസാന തീയതി: സെപ്റ്റംബര്‍ 30. ഫോണ്‍: 0471 2308630.
വാഹന ലേലം
കെഎപി ആറ് ബറ്റാലിയനില്‍ സൂക്ഷിച്ചതും പോലീസ് വകുപ്പിന് ഉപയോഗയോഗ്യമല്ലാത്തതുമായ 14 വര്‍ഷം പൂര്‍ത്തീകരിച്ച ഫോര്‍ഡ് ഫിയസ്റ്റ കാറിന്റെ ലേലം www.mstcecommerce.com മുഖേന സെപ്റ്റംബര്‍ 10ന് രാവിലെ 11 മുതല്‍ വൈകിട്ട് 4.30 വരെ ഓണ്‍ലൈനായി നടക്കും.
വസ്തു ലേലം
വളയനാട് വില്ലേജില്‍ റീസര്‍വേ 40/6 ല്‍ ഉള്‍പ്പെട്ട 0.0248 ഹെക്ടര്‍ സ്ഥലത്തിന്റെ 1/4 അവകാശം സെപ്റ്റംബര്‍ 16ന് രാവിലെ 11ന് വില്ലേജ് ഓഫീസ് പരിസരത്ത് പരസ്യമായി ലേലം ചെയ്യും.
ദേശീയ ആരോഗ്യ ദൗത്യത്തില്‍ നിയമനം
ജില്ലയില്‍ ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴില്‍ പാലിയേറ്റീവ് കെയര്‍ സ്റ്റാഫ് നഴ്സ്, എംഎല്‍എസ്പി, സീനിയര്‍ ട്രീറ്റ്മെന്റ് സൂപ്പര്‍വൈസര്‍, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, സ്പെഷ്യല്‍ എഡ്യൂക്കേറ്റര്‍, ഡെവലപ്‌മെന്റ് തെറാപിസ്റ്റ് തസ്തികകളില്‍ കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങള്‍ www.arogyakeralam.gov.in ല്‍ ലഭിക്കും. സെപ്റ്റംബര്‍ ഒമ്പതിന് വൈകിട്ട് അഞ്ചിനകം അപേക്ഷ നല്‍കണം. ഫോണ്‍: 0495 2374990.
സ്പോട്ട് അഡ്മിഷന്‍
കോഴിക്കോട് സര്‍ക്കാര്‍ എഞ്ചിനീയറിങ് കോളേജില്‍ എം.ടെക് കോഴ്സുകളിലെ ഒഴിവുകളിലേക്ക് സെപ്റ്റംബര്‍ എട്ടിന് സ്പോട്ട് അഡ്മിഷന്‍ നടത്തും. സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം രാവിലെ 11നകം കോളേജില്‍ നേരിട്ടെത്തണം. വിവരങ്ങള്‍ www.geckkd.ac.in ല്‍ ലഭിക്കും.
ട്രസ്റ്റി നിയമനം
വടകര താലൂക്ക് കുന്നുമ്മല്‍ വില്ലേജ് പരിധിയിലെ വട്ടോളി ശിവക്ഷേത്രത്തില്‍ പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവിലേക്ക് ഹിന്ദുമത വിശ്വാസികളായ പരിസരവാസികളില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സെപ്റ്റംബര്‍ 20ന് വൈകിട്ട് അഞ്ചിനകം തലശ്ശേരി അസി. കമീഷണറുടെ ഓഫീസില്‍ ലഭിക്കണം. അപേക്ഷ ഫോം www.malabardevaswom.kerala.gov.in ല്‍ ലഭിക്കും. ഫോണ്‍: 0495 2321818.
ജില്ലാ കബഡി ചാമ്പ്യന്‍ഷിപ്പ്
ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ കബഡി ടെക്‌നിക്കല്‍ കമ്മിറ്റി സംഘടിപ്പിക്കുന്ന ജില്ലാ സീനിയര്‍ പുരുഷ കബഡി മത്സരങ്ങള്‍ സെപ്റ്റംബര്‍ ഒമ്പതിനും വനിതാ മത്സരങ്ങള്‍ പത്തിനും കോഴിക്കോട് വി കെ കൃഷ്ണമേനോന്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കും. 85 കിലോഗ്രാമില്‍ താഴെ ഭാരമുള്ള പുരുഷ താരങ്ങളുടെ ടീമിനും 75 കിലോഗ്രാമില്‍ താഴെ ഭാരമുള്ള വനിതകളുടെ ടീമിനും പങ്കെടുക്കാം. ടീമുകള്‍ രാവിലെ എട്ടിന് മുമ്പ് ആധാര്‍ കാര്‍ഡിന്റെ അസ്സലും പകര്‍പ്പും രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, ഫോട്ടോ പതിച്ച് പൂരിപ്പിച്ച എന്‍ട്രി ഫോം, എന്‍ട്രി ഫീ എന്നിവയും സഹിതം എത്തണം. ഫോണ്‍: 9895981701.
വയോസേവന അവാര്‍ഡ്: അപേക്ഷ ക്ഷണിച്ചു
വയോജനങ്ങളുടെ ക്ഷേമവും സുരക്ഷയും ഉറപ്പുവരുത്തുന്നതിനായി വിവിധ പദ്ധതികളും പ്രവര്‍ത്തനങ്ങളും നടപ്പാക്കുന്ന സര്‍ക്കാര്‍/സര്‍ക്കാരിതര വിഭാഗങ്ങള്‍ക്കും കലാ-കായിക-സാംസ്‌കാരിക മേഖലകളില്‍ മികവ് തെളിയിച്ച മുതിര്‍ന്ന പൗരന്മാര്‍ക്കും സാമൂഹികനീതി വകുപ്പ് മുഖേന സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന വയോ സേവന അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. വയോജന മേഖലയില്‍ മികച്ച പ്രകടനം കാഴ്ചവെച്ച കോര്‍പ്പറേഷന്‍, നഗരസഭ, ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത് എന്നീ വിഭാഗങ്ങളിലും വയോജന മേഖലയില്‍ മികച്ച പ്രകടനം നടത്തിയ എന്‍ജിഒ, മെയിന്റനന്‍സ് ട്രൈബ്യൂണല്‍, ഗവ. വൃദ്ധ സദനം, കായികതാരം, കല-സാഹിത്യ-സാംസ്‌കാരിക മേഖലകളില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച വ്യക്തി, ആജീവനാന്ത ബഹുമതി എന്നിവ ഉള്‍പ്പെടെ 11 മേഖലകളിലാണ് അവാര്‍ഡ് നല്‍കുക. വയോജന മേഖലയില്‍ മികച്ച പ്രകടനം കാഴ്ചവെച്ച കോര്‍പ്പറേഷന്‍, ജില്ലാ പഞ്ചായത്ത്, മികച്ച മെയിന്റനന്‍സ് ട്രൈബ്യൂണല്‍ എന്നീ വിഭാഗങ്ങളിലുള്ള നോമിനേഷനുകള്‍ സാമൂഹിക നീതി ഡയറക്ടര്‍ക്ക് നേരിട്ടും മറ്റ് വിഭാഗങ്ങളിലുള്ള അപേക്ഷകള്‍ ജില്ലാ സാമൂഹിക നീതി ഓഫീസര്‍ക്കും നല്‍കണം. അവസാന തീയതി സെപ്റ്റംബര്‍ 12. വിവരങ്ങള്‍ www.swdkerala.gov.in ലും ജില്ലാ സാമൂഹികനീതി ഓഫീസിലും ലഭിക്കും. ഫോണ്‍: 0495 2371911.
Post a Comment