പ്രവാസി സംരംഭകർക്കായി സൗജന്യ ക്ലാസുകൾ, ‘നോര്‍ക്ക റൂട്ട്സ്-പ്രവാസി ബിസിനസ് കണക്ട്'; ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാം.

കോഴിക്കോട് ജില്ലയിലെ പ്രവാസികള്‍ക്കും പ്രവാസിസംരംഭകര്‍ക്കുമായി നോര്‍ക്ക ബിസ്സിനസ് ഫെസിലിറ്റേഷന്‍ സെന്‍ററിന്‍റെ ആഭിമുഖ്യത്തില്‍ ‘നോര്‍ക്ക-പ്രവാസി ബിസിനസ് കണക്ട്' സംഘടിപ്പിക്കുന്നു. 2025 സെപ്റ്റംബർ 25നാണ് പരിപാടി. സൗജന്യമായി സംഘടിപ്പിക്കുന്ന ബിസിനസ് കണക്റ്റില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവർ 2025 സെപ്റ്റംബര്‍ 15-നകം പേര് രജിസ്റ്റർ ചെയ്യേണ്ടതാണെന്ന് അധികൃതര്‍ അറിയിച്ചു.

ആദ്യം രജിസ്റ്റർ ചെയ്യുന്ന 40 പേർക്കാണ് പ്രവേശനം. താൽപ്പര്യമുള്ളവര്‍ രജിസ്റ്റർ ചെയ്യുന്നതിനായി +91-471 2770534/+91-8592958677 (പ്രവൃത്തി ദിനങ്ങളില്‍, ഓഫീസ് സമയത്ത്) എന്നീ നമ്പറുകളിലോ nbfc.coordinator@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലോ ബന്ധപ്പെടേണ്ടതാണ്. 

സംരംഭകർ അറിഞ്ഞിരിക്കേണ്ട നിയമ വശങ്ങൾ, ഐഡിയ ജനറേഷൻ, പ്രൊജക്റ്റ് റിപ്പോർട്ട് തയ്യാറാക്കുന്ന വിധം, സെയിൽസ് & മാർക്കറ്റിങ്, ജി.എസ്.ടി, വിവിധ ലൈസൻസുകൾ, സർക്കാർ പദ്ധതികൾ, വായ്പാ സൗകര്യങ്ങൾ, വിവിധ ആനുകൂല്യങ്ങള്‍ തുടങ്ങിയ നിരവധി സെഷനകളിലായി വിദഗ്ദ്ധരുടെ ക്ലാസ്സുകൾ ഉൾപ്പെടുത്തിയുളളതാണ് ‘പ്രവാസി ബിസിനസ് കണക്ട്'. വിജയിച്ച സംരംഭകരുടെ അനുഭവങ്ങളും ബിസിനസ് കണക്റ്റില്‍ പങ്കുവെയ്ക്കും.

സംസ്ഥാനത്തെ പ്രവാസി നിക്ഷേപങ്ങളും, പ്രവാസി സംരംഭങ്ങളും പ്രോല്‍സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ തിരുവനന്തപുരം നോര്‍ക്ക സെന്ററില്‍ പ്രവര്‍ത്തിക്കുന്ന ഏകജാലക സംവിധാനമാണ് എന്‍.ബി.എഫ്.സി. പ്രവാസികള്‍ക്കായി എല്ലാ മാസവും ത്രിദിന സൗജന്യ സംരംഭകത്വ പരിശീലനവും (റെസിഡൻഷ്യൽ), എല്ലാ പ്രവൃത്തി ദിനങ്ങളിലും നോര്‍ക്ക ബിസിനസ്സ് ക്ലിനിക്ക് എന്നീ സേവനങ്ങളും പ്രവാസികള്‍ക്ക് എന്‍.ബി.എഫ്.സി വഴി ലഭ്യമാണ്.

 എറണാകുളം കളമശ്ശേരിയിൽ പ്രവര്‍ത്തിക്കുന്ന കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡെവലപ്പ്മെന്റ് (KIED) ക്യാമ്പസില്‍ സംഘടിപ്പിക്കുന്ന ത്രിദിന സൗജന്യ സംരംഭകത്വ പരിശീലന പരിപാടിയുടെ (റെസിഡൻഷ്യൽ) 2025 സെപ്റ്റംബര്‍ മുതല്‍ 2026 മാര്‍ച്ച് വരെയുളള ബാച്ചുകളിലേയ്ക്കും ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാന്‍ അവസരമുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802012345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) ബന്ധപ്പെടാവുന്നതാണ്.

Post a Comment

Previous Post Next Post