അക്ഷയ സെന്ററുകൾ അവശ്യ സേവനങ്ങൾ ലഭിക്കുന്നതിന് പൊതുജനങ്ങളിൽ നിന്ന് നിരക്ക് ഈടാക്കാൻ പാടില്ലെന്ന് ഹൈക്കോടതി. പൊതുജനങ്ങളെ സർക്കാർ സേവനങ്ങളുമായി ബന്ധിപ്പിക്കുന്നതിനാണ് അക്ഷയ കേന്ദ്രങ്ങൾ ഉദ്ദേശിക്കുന്നതെന്നും ലാഭം ലക്ഷ്യമാക്കിയുള്ള വാണിജ്യ കേന്ദ്രങ്ങളായി അവയെ കണക്കാക്കാനാവില്ലെന്നും ജസ്റ്റിസ് എൻ. നാഗരേഷ് ഉത്തരവിട്ടു.
കെ-സ്മാർട്ട് സേവനങ്ങൾ ലഭ്യമാക്കുന്നതിന് അക്ഷയ സെന്ററുകൾക്ക് ഈടാക്കാവുന്ന ഫീസ് നിശ്ചയിച്ച സർക്കാർ ഉത്തരവിനെതിരെ അക്ഷയ സെന്റർ സംരംഭകരുടെ ഫോറവും ഓൾ കേരള അക്ഷയ സംരംഭകരുടെ കോൺഫെഡറേഷനും സമർപ്പിച്ച ഹർജികൾ പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ പരമര്‍ശം.
Post a Comment