മുക്കം മാമ്പറ്റയിൽ തേനീച്ചയുടെ ആക്രമണത്തിൽ നിന്ന് രക്ഷപെടാൻ ബൈക്ക് യാത്രികൻ കിണറ്റിൽ ചാടി. ചാത്തമംഗലം സ്വദേശിയായ ഷാജു എന്നയാളാണ് കിണറ്റിലേക്ക് ചാടിയത്. തേനീച്ചയുടെ കുത്തേറ്റ ഉടനെ, കൂടുതൽ ആക്രമണം ഒഴിവാക്കാനായി ബൈക്ക് നിർത്തി സമീപത്തുള്ള കിണറ്റിലേക്ക് ചാടുകയായിരുന്നു. പിന്നീട് ഫയർ ഫോഴ്സ് എത്തിയാണ് ഷാജുവിനെ സുരക്ഷിതമായി കിണറ്റിൽ നിന്ന് പുറത്തെടുത്തത്.
Post a Comment