ലോകത്തെ ഏറ്റവും വില കൂടിയ കാപ്പി ദുബായിൽ: ഒരു കപ്പ് കാപ്പിക്ക് 60,000 രൂപ.

ലോകത്തെ ഏറ്റവും വിലകൂടിയ കാപ്പി ദുബായിൽ. ഒരു കപ്പ് കാപ്പിക്ക് 2,500 ദിർഹം (ഏകദേശം 60,000 രൂപ) വില വരുന്ന കാപ്പിയാണ് ഗിന്നസ് ലോക റെക്കോഡ് നേടിയത്. ദുബായ് ഡൗൺ ടൗണിലെ റോസ്റ്റേഴ്‌സ് എന്ന ഇമിറാത്തി കോഫി ഷോപ്പിനാണ് ഈ റെക്കോഡ് നേട്ടം.

അപൂർവമായ പനാമൻ ഗീഷ ബീൻസ് ഉപയോഗിച്ചാണ് കാപ്പിയുണ്ടാക്കുന്നത്. പുഷ്‌പങ്ങളുടെയും ഉഷ്‌ണമേഖലാ പഴങ്ങളുടെയും സത്ത് കാപ്പിക്ക് വേറിട്ട രുചി നൽകുന്നു. കാപ്പിക്കൊപ്പം ടിറാമിസു, ചോക്ലെറ്റ്, ഐസ്ക്രീം എന്നിവയും നൽകും.

ഉന്നതനിലവാരമുള്ള കാപ്പിക്ക് പേരുകേട്ട സ്ഥലമാണ് ദുബായ്. എമിറേറ്റിന്റെ വളർച്ചയാണ് ഈ റെക്കോഡിലൂടെ തെളിയുന്നതെന്ന് റോസ്റ്റേഴ്സ് സിഇഒയും സഹസ്ഥാപകനുമായ കൊൺസ്റ്റാന്റിൻ ഹർബസ് പറഞ്ഞു.

Post a Comment

Previous Post Next Post