രാഷ്ട്രപതി ദ്രൗപതി മുർമു ഒക്ടോബർ 20ന് ശബരിമലയിലേക്ക്.


രാഷ്ട്രപതി ദ്രൗപതി മുർമു ഒക്ടോബർ 20ന് ശബരിമലയിലെത്തിയേക്കും. രാഷ്ട്രപതി ഭവൻ സാഹചര്യം ചോദിച്ചിരുന്നുവെന്നും തയ്യാറാണെന്ന് അറിയിച്ചുവെന്നും ദേവസ്വം മന്ത്രി വി.എൻ. വാസവൻ അറിയിച്ചു. രാഷ്ട്രപതി മേയ് 19ന് ശബരിമല സന്ദർശിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും ഇന്ത്യ – പാക്കിസ്ഥാൻ സംഘർഷത്തെ തുടർന്ന് അവസാനനിമിഷം യാത്ര റദ്ദാക്കുകയായിരുന്നു. 

തുലാമാസ പൂജകൾക്കായി ഒക്ടോബർ 16നാകും ശബരിമല നട തുറക്കുന്നത്. മാസപൂജയുടെ അവസാന ദിവസമായ ഒക്ടോബർ 20ന് രാഷ്ട്രപതി ശബരിമലയിൽ എത്തിയേക്കുമെന്നാണ് വിവരം

Post a Comment

Previous Post Next Post