ഒക്ടോബർ 1 മുതൽ ലേണേഴ്സ് ലൈസൻസ് പരീക്ഷാ മാതൃകയിൽ മാറ്റം.

ഒക്ടോബർ 1 മുതൽ  മുതൽ ലേണേഴ്സ് ലൈസൻസ് ഓൺലൈൻ ടെസ്റ്റിൽ 30 ചോദ്യങ്ങൾ ഉണ്ടായിരിക്കും. കുറഞ്ഞത് 18 ചോദ്യങ്ങൾക്ക് ശരിയുത്തരം നൽകിയാൽ (60%) പാസ്സാകും. ഓരോ ചോദ്യത്തിനും 30 സെക്കൻഡ് സമയം ലഭിക്കും. പരീക്ഷാ സിലബസ് MVD LEADS ആപ്പിൽ ലഭ്യമാണ്. ആപ്പിൽ പ്രാക്ടീസ് ടെസ്റ്റുകളും മോക്ക് ടെസ്റ്റുകളും ചെയ്യാം.

LEADS ആപ്പിൽ റോഡ് സുരക്ഷാ പരീക്ഷ എന്ന ടാബിലെ test 80% മാർക്കോടെ പാസ്സാകുന്നവർക്ക് റോഡ് സേഫ്റ്റി സർട്ടിഫിക്കറ്റ് ലഭിക്കും. ഇത് നേടിയവർക്ക് ലേണേഴ്സ് ലൈസൻസ് കഴിഞ്ഞുള്ള നിർബന്ധിത ക്ലാസ് ഒഴിവാകാം. വിദ്യാർത്ഥികൾക്ക് LEADS ആപ്പ് വഴി KSRTC/സ്വകാര്യ ബസുകളിൽ ടിക്കറ്റ് കൺസെഷൻ ലഭിക്കും. QR കോഡ് കണ്ടക്ടർ സ്കാൻ ചെയ്ത് യാത്ര ചെയ്യാം. ഡ്രൈവിംഗ് സ്കൂൾ ഇൻസ്ട്രക്ടർമാർക്കും MVD സ്റ്റാഫിനും റോഡ് സേഫ്റ്റി സർട്ടിഫിക്കറ്റ് നിർബന്ധം.

MVD LEADS ആപ്പ് ഡൗൺലോഡ് ചെയ്ത് പരീക്ഷക്ക് തയ്യാറാവൂ!
App Download ചെയ്യൂ
👇👇👇👇👇👇👇

Post a Comment

Previous Post Next Post