ബാലുശ്ശേരിയില്‍ കാട്ടാംവള്ളിയില്‍ വിആര്‍ എന്റര്‍ പ്രൈസസ് പെട്രോള്‍ പമ്പില്‍ പെട്രോളടിക്കാനെത്തിയ കാറിന് തീപിടിച്ചു. രാത്രിയിലാണ് സംഭവം. പനായി സ്വദേശിയുടെ കാറിനാണ് തിപീടിച്ചത്. കാറിന്റെ മുന്‍ഭാഗത്ത് നിന്നും പുക ഉയരുകയായിരുന്നു. പുക ഉയരുന്നത് കണ്ട് ജീവനക്കാര്‍ കാറിലുള്ളവരോട് ഇറങ്ങാന്‍ ആവശ്യപ്പെട്ടു. വിവാഹച്ചടങ്ങില്‍ പങ്കെടുത്ത് വീട്ടിലേക്ക് മടങ്ങുകയായിരുന്ന സ്ത്രീകളും ഡ്രൈവറുമായിരുന്നു കാറിലുണ്ടായിരുന്നത്.
ഉടനെ യാത്രക്കാരെ ഇറക്കിയ ശേഷം ഫയര്‍ എസ്റ്റി്യുംഗഷര്‍ ഉപയോഗിച്ച് തീയണക്കുകയായാരുന്നു. നരിക്കുനിയില്‍ നിന്നും ഫയര്‍ഫോഴസും എത്തി. തുടര്‍ന്ന് കാര്‍ പുറത്തേക്ക് തള്ളി നീക്കി. പമ്പിലെ ജീവനക്കാരുടെ സമയോചിതമായ ഇടപെടൽ മൂലമാണ് വലിയൊരപകടം ഒഴിവായത്.
Post a Comment