വിദ്യാഭ്യാസ നിലവാരത്തിൽ സംസ്ഥാനം രാജ്യത്തിന് മാതൃകയെന്ന് മന്ത്രി വി. ശിവൻകുട്ടി ; കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ യുഡയസ് പ്ലസ് റിപ്പോർട്ടിൽ തിളങ്ങി കേരളം.

വിദ്യാഭ്യാസ മേഖലയുടെ വിവിധ സൂചികകളിൽ കേരളം മറ്റ് സംസ്ഥാനങ്ങളെക്കാളും, ദേശീയ ശരാശരിയേക്കാളും മികച്ച പ്രകടനം കാഴ്ചവെച്ചതായി, കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ യുഡയസ് പ്ലസ് റിപ്പോർട്ട്  വെളിപ്പെടുത്തുന്നുവെന്ന് മന്ത്രി വി ശിവൻ കുട്ടി. 

അക്കാദമിക് നിലവാരം, വിദ്യാർത്ഥികളുടെ പഠന തുടർച്ച, അടിസ്ഥാന സൗകര്യങ്ങൾ, ലിംഗസമത്വം എന്നിവയിൽ കേരളം ഒന്നാം സ്ഥാനത്താണ്. സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ നിലവാരം ഉയർത്താൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും ശ്രീ. ശിവൻകുട്ടി തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Post a Comment

Previous Post Next Post