മലയോര വി​നോദസഞ്ചാര കേന്ദ്രങ്ങളിലെ ‘ഒറ്റത്തവണ പ്ലാസ്റ്റിക്’ നിരോധനത്തിന് സ്റ്റേ.

കേ​ര​ള​ത്തി​ലെ മ​ല​യോ​ര മേ​ഖ​ല​ക​ളി​ല്‍ ഒ​റ്റ​ത്ത​വ​ണ ഉ​പ​യോ​ഗി​ക്കു​ന്ന പ്ലാ​സ്റ്റി​ക്കി​ന് കേ​ര​ള ഹൈ​കോ​ട​തി ഏ​ര്‍പ്പെ​ടു​ത്തി​യ നി​രോ​ധ​നം സു​പ്രീം​കോ​ട​തി സ്റ്റേ ​ചെ​യ്തു. ഹൈ​കോ​ട​തി ചീ​ഫ് ജ​സ്റ്റി​സ് അ​നു​മ​തി ന​ൽ​കാ​തെ പ്ര​ത്യേ​ക ബെ​ഞ്ചി​ന് സ്വ​മേ​ധ​യാ കേ​സെ​ടു​ക്കാ​നും നി​രോ​ധ​ന ഉ​ത്ത​ര​വ് പു​റ​​പ്പെ​ടു​വി​ക്കാ​നും അ​ധി​കാ​ര​മു​​ണ്ടോ എ​ന്ന് ചോ​ദി​ച്ചാ​ണ് ചീ​ഫ് ജ​സ്റ്റി​സ് ബി.​ആ​ര്‍. ഗ​വാ​യ്, ജ​സ്റ്റി​സ് കെ. ​വി​നോ​ദ് ച​ന്ദ്ര​ന്‍ എ​ന്നി​വ​ര​ട​ങ്ങി​യ ബെ​ഞ്ച് ഹൈ​കോ​ട​തി ഉ​ത്ത​ര​വ് സ്റ്റേ ​ചെ​യ്ത​ത്.  

മൂ​ന്നാ​ർ, തേ​ക്ക​ടി, വാ​ഗ​മ​ൺ, അ​തി​ര​പ്പ​ള്ളി, ചാ​ല​ക്കു​ടി - അ​തി​ര​പ്പ​ള്ളി സെ​ക്ട​ർ, നെ​ല്ലി​യാ​മ്പ​തി, പൂ​ക്കോ​ട് ത​ടാ​കം- വൈ​ത്തി​രി, സു​ൽ​ത്താ​ൻ ബ​ത്തേ​രി, ത​രി​യോ​ട്, അ​മ്പ​ല​വ​യ​ൽ എ​ന്നീ 10 വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ൽ ഒ​റ്റ​ത്ത​വ​ണ ഉ​പ​യോ​ഗി​ക്കു​ന്ന പ്ലാ​സ്റ്റി​ക്കി​ന് നി​രോ​ധം ഏ​ർ​പ്പെ​ടു​ത്തി ജ​സ്റ്റി​സ് ബെ​ച്ചു കു​ര്യ​ൻ തോ​മ​സ്, ജ​സ്റ്റി​സ് പി. ​ഗോ​പി​നാ​ഥ് എ​ന്നി​വ​ര​ട​ങ്ങു​ന്ന ബെ​ഞ്ച് ജൂ​ൺ 17ന് ​പു​റ​പ്പെ​ടു​വി​ച്ച ഉ​ത്ത​ര​വി​നാ​ണ് സു​പ്രീം​കോ​ട​തി സ്​​​റ്റേ. 

ര​ണ്ട് ലി​റ്റ​റി​ന് താ​ഴെ​യു​ള്ള വെ​ള്ള​ത്തി​ന്റെ പ്ലാ​സ്റ്റി​ക്, ബോ​ട്ടി​ലു​ക​ൾ, 500 മി​ല്ലി ലി​റ്റ​റി​ന് താ​ഴെ​യു​ള്ള പ്ലാ​സ്റ്റി​ക് ​സോ​ഫ്റ്റ് ഡ്രി​ങ്ക് ബോ​ട്ടി​ലു​ക​ൾ, പ്ലാ​സ്റ്റി​ക് ഫു​ഡ് ക​ണ്ടെ​യ്ന​ർ, ക​പ്പ്, പ്ലേ​റ്റു​ക​ൾ, ബാ​ഗു​ക​ൾ, ലാ​മി​നേ​റ്റ​ഡ് ബേ​ക്ക​റി ബോ​ക്സ് തു​ട​ങ്ങി​യ​വ നി​രോ​ധി​ച്ച ഉ​ത്ത​ര​വ് ചോ​ദ്യം ചെ​യ്ത് അ​ന്ന പോ​ളി​മേ​ഴ്സ് സ​മ​ർ​പ്പി​ച്ച ഹ​ര​ജി​യി​ലാ​ണ് സ്റ്റേ.   ​

നി​രോ​ധ​ന ഉ​ത്ത​ര​വ് പു​റ​പ്പ​ടു​വി​ക്കു​ന്ന​തി​ന് മു​മ്പ് കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ​വ​രെ​യും കേ​ട്ടി​ല്ലെ​ന്നും ജ​സ്റ്റി​സ് വി​നോ​ദ് ച​ന്ദ്ര​ൻ ചൂ​ണ്ടി​ക്കാ​ട്ടി. സം​സ്ഥാ​ന സ​ര്‍ക്കാ​റി​നു​വേ​ണ്ടി ഹാ​ജ​രാ​യ മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​ൻ പി.​വി. സു​രേ​ന്ദ്ര നാ​ഥ്, സ്റ്റാ​ന്‍ഡി​ങ് കോ​ണ്‍സ​ല്‍ നി​ഷേ രാ​ജ​ന്‍ ഷൊ​ങ്ക​ര്‍ എ​ന്നി​വ​ര്‍ നി​രോ​ധ​ന​ത്തെ അ​നു​കൂ​ലി​ച്ചു.

Post a Comment

Previous Post Next Post