കേരസുരക്ഷാ ഇന്‍ഷുറന്‍സ്: അപേക്ഷ ക്ഷണിച്ചു
തെങ്ങ്കയറ്റ തൊഴിലില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് നാളികേര വികസന ബോര്‍ഡ് നടപ്പാക്കിവരുന്ന കേരസുരക്ഷാ ഇന്‍ഷുറന്‍സില്‍ അംഗമാകാന്‍ അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോമുകള്‍ സിവില്‍ സ്റ്റേഷനിലെ സ്വാഭിമാന്‍ സോഷ്യല്‍ സര്‍വീസ് ആന്‍ഡ് ചാരിറ്റബിള്‍ സൊസൈറ്റിയില്‍ ലഭിക്കും. അപകടങ്ങള്‍ക്ക് ആഴ്ചയില്‍ 3,500 രൂപ വീതം ആറാഴ്ച വരെ താല്‍ക്കാലിക ആശ്വാസം, മരണാനന്തര സഹായമായി ഏഴ് ലക്ഷം, പൂര്‍ണ അംഗവൈകല്യം വരുന്നവര്‍ക്ക് മൂന്നര ലക്ഷം വരെ നല്‍കുന്ന പദ്ധതികള്‍ ഇതിലുള്‍പ്പെടും. ഫോണ്‍: 8891889720, 0495 2372666, 9446252689.
ടെണ്ടര്‍ ക്ഷണിച്ചു
കൊണ്ടോട്ടി അഡീഷണല്‍ ഐസിഡിഎസ് പ്രോജക്ട് ഓഫീസിന് കീഴിലെ ചെറുകാവ്, പള്ളിക്കല്‍, ചേലേമ്പ്ര, വാഴയൂര്‍ പഞ്ചായത്തുകളിലെ അങ്കണവാടികളില്‍ സെപ്റ്റംബര്‍ മുതല്‍ 2026 മാര്‍ച്ച് വരെ പാല്‍ വിതരണം ചെയ്യാന്‍ ടെണ്ടര്‍ ക്ഷണിച്ചു. സെപ്റ്റംബര്‍ രണ്ടിന് ഉച്ചക്ക് രണ്ട് വരെ സ്വീകരിക്കും. ഫോണ്‍: 0483 2792260.
വിദ്യാഭ്യാസ അവാര്‍ഡ്: അപേക്ഷ ക്ഷണിച്ചു
കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കളില്‍നിന്ന് 2024-25 വര്‍ഷത്തെ വിദ്യാഭ്യാസ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. 2025 മാര്‍ച്ചില്‍ സര്‍ക്കാര്‍/എയ്ഡഡ് സ്‌കൂളുകളില്‍നിന്ന് ആദ്യ അവസരത്തില്‍ എസ്.എസ്.എല്‍.സി/ ടി.എച്ച്.എസ്.എല്‍.സി പാസായ വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. 75ഉം അതില്‍ കൂടുതലും പോയന്റ് നേടിയവരാകണം. എസ്‌സി/എസ്ടി വിഭാഗത്തില്‍പ്പെടുന്ന അംഗങ്ങളുടെ മക്കള്‍ക്ക് 70 പോയന്റ് മതി. ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി അവസാനവര്‍ഷ പരീക്ഷയില്‍ 85 ശതമാനത്തില്‍ കുറയാതെയും എസ്‌സി/എസ്ടി വിഭാഗത്തില്‍പ്പെടുന്ന അംഗങ്ങളുടെ മക്കള്‍ക്ക് 80 ശതമാനത്തില്‍ കുറയാതെയും മാര്‍ക്കുണ്ടാകണം.
നിശ്ചിത ഫോമില്‍ പൂരിപ്പിച്ച അപേക്ഷ കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ ജില്ലാ എക്സിക്യൂട്ടിവ് ഓഫീസില്‍ ഓഗസ്റ്റ് 30ന് വൈകീട്ട് മൂന്ന് വരെ നല്‍കാം. ഫോമും മറ്റു വിവരങ്ങളും ജില്ലാ ക്ഷേമനിധി ബോര്‍ഡ് ഓഫീസിലും www.agriworkersfund.org ലും ലഭിക്കും.
അപേക്ഷയോടൊപ്പം മാര്‍ക്ക് ലിസ്റ്റിന്റെയും ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റിന്റെയും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, ക്ഷേമനിധി പാസ്ബുക്ക്, ആധാര്‍കാര്‍ഡ്, ബാങ്ക് പാസ്ബുക്ക്, റേഷന്‍കാര്‍ഡ് (ബന്ധം തെളിയിക്കുന്നതിന് മറ്റു രേഖകള്‍ ഇല്ലെങ്കില്‍), ജാതി സര്‍ട്ടിഫിക്കറ്റ് (എസ്‌സി/എസ് ടി വിഭാഗങ്ങള്‍ക്ക് മാത്രം) എന്നിവയുടെ പകര്‍പ്പ്, യൂണിയന്‍ സാക്ഷ്യപത്രം, പേരിലോ വിലാസത്തിലോ വ്യത്യാസമുണ്ടെങ്കില്‍ രണ്ടും ഒരാളാണെന്ന് തെളിയിക്കുന്ന വാര്‍ഡ് മെമ്പറുടെ സാക്ഷ്യപത്രം എന്നിവ ഹാജരാക്കണം.
ടെണ്ടര്‍ ക്ഷണിച്ചു
പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പട്ടികജാതി വികസന ഓഫീസര്‍ നിര്‍വഹണം നടത്തുന്ന പട്ടികജാതി വിഭാഗം കലാകാരന്മാര്‍ക്കുള്ള വാദ്യോപകരണ വിതരണം പദ്ധതിക്കായി ചെണ്ട (ഇടംതല, വലംതല), തുടി, തകില്‍ ഇലത്താളം (3 കിലോ) എന്നിവ വിതരണം ചെയ്യുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ സ്വീകരിക്കുന്ന അവസാന തീയതി: സെപ്റ്റംബര്‍ ഒന്ന് വൈകീട്ട് മൂന്ന് മണി. ഫോണ്‍: 9188920080, 9447048178.
ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ കോഴ്‌സ്
കേരള സ്റ്റേറ്റ് റൂട്രോണിക്‌സ് സര്‍ട്ടിഫിക്കറ്റോടെ ഒരുവര്‍ഷത്തെ പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. തിരുവനന്തപുരം, ആറ്റിങ്ങല്‍ അംഗീകൃത പഠനകേന്ദ്രങ്ങളില്‍ ഇന്റേണ്‍ഷിപ്പോടെയുള്ള റഗുലര്‍, പാര്‍ട്ട് ടൈം ബാച്ചുകളിലേക്ക് പ്ലസ് ടു പാസായവര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍: 7994926081.
ടെണ്ടര്‍ ക്ഷണിച്ചു
ഐസിഡിഎസ് ചേളന്നൂര്‍ ഓഫീസ് ആവശ്യത്തിനായി വാഹനങ്ങള്‍ കരാര്‍ വ്യവസ്ഥയില്‍ വാടകക്ക് നല്‍കാന്‍ ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ സ്വീകരിക്കുന്ന അവസാന തീയതി: സെപ്റ്റംബര്‍ രണ്ട് ഉച്ചക്ക് ഒരു മണി. ഫോണ്‍: 0495 2261560, 8921585499.
Post a Comment