സംസ്ഥാനത്ത് ഓൺലൈൻ മദ്യവിൽപ്പന ഏര്‍പ്പെടുത്തുന്ന കാര്യം സർക്കാർ ആലോചിച്ചിട്ടില്ലെന്ന് എക്സൈസ് മന്ത്രി എംബി രാജേഷ്. സർക്കാർ നിലപാട് വ്യക്തമാക്കിക്കഴിഞ്ഞതാണെന്നും, മദ്യനയം അനുസരിച്ചാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.
തെരുവ് നായ വിഷയത്തില്‍ ABC ചട്ടങ്ങളെ വിമർശിക്കുന്ന ഉത്തരവാണ് സുപ്രീംകോടതിയില്‍ നിന്നും ഇന്നുണ്ടായതെന്നും അദ്ദേഹം വ്യക്തമാക്കി. നായയെ പിടിച്ച് വന്ധ്യംകരിച്ച ശേഷം അവിടെ തന്നെ തിരികെ വിടുന്ന ABC ചട്ടം അസംബന്ധം എന്നാണ് കോടതി പരാമര്‍ശിച്ചതെന്ന് മന്ത്രി പറഞ്ഞു. അപ്രായോഗ്യമായ ABC ചട്ടം പൊളിച്ചെഴുതാൻ കേന്ദ്ര സർക്കാർ ശ്രമിക്കണമെന്നും ശ്രീ എംബി രാജേഷ് ആവശ്യപ്പെട്ടു. ഡൽഹിയിലെ തെരുവ് നായ പ്രശ്നത്തില്‍, നായ്ക്കളെ ഉടനടി പിടികൂടി വന്ധ്യംകരിച്ച് ശേഷം സ്ഥിരമായി ഷെൽട്ടറുകളിലേക്ക് മാറ്റണമെന്ന് സുപ്രീം കോടതി ഇന്ന് നിർദേശിച്ചിരുന്നു.
Post a Comment