കോഴിക്കോട് ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ നിന്നുള്ള അറിയിപ്പുകൾ.

ലോജിസ്റ്റിക്‌സ് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്മെന്റ് കോഴ്‌സ്

ബിസില്‍ ട്രെയിനിങ് ഡിവിഷന്‍ നടത്തുന്ന സ്‌കില്‍ ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്സ് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്മെന്റ് കോഴ്സില്‍ അഡ്മിഷന്‍ ആരംഭിച്ചു. യോഗ്യത: പ്ലസ്ടു. ഒരു വര്‍ഷം, ആറു മാസം ദൈര്‍ഘ്യമുള്ള കോഴ്സുകള്‍ക്ക് ഇന്റേണ്‍ഷിപ്പും പ്ലേസ്മെന്റ് അസിസ്റ്റും ലഭിക്കും. ഫോണ്‍: 7994449314.

മെഡിക്കല്‍ ഓഫീസര്‍, സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കര്‍ നിയമനം

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്‍ഡ് ന്യൂറോ സയന്‍സും പട്ടികവര്‍ഗ വികസന വകുപ്പും ചേര്‍ന്ന് വയനാട് ജില്ലയിലെ ആദിവാസി വീടുകളില്‍ നേരിട്ടെത്തി രോഗനിര്‍ണയവും ചികിത്സയും നടത്തുന്ന 'ട്രൈബല്‍ മെന്റല്‍ ഹെല്‍ത്ത് പ്രോജക്ടി'ലേക്ക് ഒരു വര്‍ഷത്തേക്ക് മെഡിക്കല്‍ ഓഫീസറെയും സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കറെയും നിയമിക്കും. 
യോഗ്യത : മെഡിക്കല്‍ ഓഫീസര്‍ -എംബിബിഎസും മെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷനും. സൈക്യാട്രിക് മേഖലയില്‍ പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കര്‍: സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കില്‍ എംഫില്‍.
സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം അപേക്ഷകള്‍ ഓഗസ്റ്റ് 30ന് വൈകീട്ട് അഞ്ചിനകം ഡയറക്ടര്‍, ഇംഹാന്‍സ്, മെഡിക്കല്‍ കോളേജ് പിഒ -673008 വിലാസത്തില്‍ നേരിട്ടോ തപാല്‍ മുഖേനയോ എത്തണം. വിവരങ്ങള്‍ക്ക്: www.imhans.ac.in. ഫോണ്‍: 0495 2359352. 

മരം ലേലം 

കോഴിക്കോട് ക്ഷീരപരിശീലന കേന്ദ്രം കോമ്പൗണ്ടില്‍ മുറിച്ച് സൂക്ഷിച്ച ആഞ്ഞിലിമരം ഓഗസ്റ്റ് 26ന് ഉച്ചക്ക് 12ന് ലേലം ചെയ്യും. ജിഎസ്ടി അക്കൗണ്ടുള്ള വ്യക്തി/സ്ഥാപനങ്ങള്‍ക്ക് പങ്കെടുക്കാം. ഫോണ്‍: 0495 2414579. 

ക്ഷീരസംഘം ഭരണസമിതി അംഗങ്ങള്‍ക്ക് പരിശീലനം

ബേപ്പൂര്‍ നടുവട്ടത്തെ ക്ഷീരപരിശീലന കേന്ദ്രത്തില്‍ ഓഗസ്റ്റ് 26, 27 തീയതികളില്‍ കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലെ ക്ഷീരസംഘം ഭരണസമിതി അംഗങ്ങക്ക് പരിശീലനം സംഘടിപ്പിക്കും. രജിസ്ട്രേഷന്‍ ഫീസ് 20 രൂപ. ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ് ഹാജരാക്കണം. പങ്കെടുക്കുന്നവര്‍ ഓഗസ്റ്റ് 23ന് വൈകിട്ട് അഞ്ചിനകം 0495 2414579 എന്ന ഫോണ്‍ നമ്പര്‍ വഴിയോ നേരിട്ടോ പേര് രജിസ്റ്റര്‍ ചെയ്യണം.

മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷാ പരിശീലനം

കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് ഫിഷറീസ് വകുപ്പ് മുഖേന സൗജന്യ മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷാ പരിശീലനം നല്‍കും. പ്ലസ്ടു പരീക്ഷയില്‍ സയന്‍സ് വിഷയങ്ങളില്‍ 85 ശതമാനം മാര്‍ക്കുള്ള വിദ്യാര്‍ഥികള്‍ക്ക്/ഈ വര്‍ഷത്തെ നീറ്റ് പരീക്ഷയില്‍ 40 ശതമാനം സ്‌കോര്‍ നേടിയവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷാഫോം വകുപ്പിന്റെ ജില്ലാ ഓഫീസിലും അതത് മത്സ്യഭവന്‍ ഓഫീസിലും ലഭിക്കും. അവസാന തീയതി: ഓഗസ്റ്റ് 23 വൈകീട്ട് നാല് മണി. 

നടപടികള്‍ റദ്ദാക്കി

കോഴിക്കോട് പൊതുവിദ്യാഭ്യാസ വകുപ്പിലെ അറബിക് ഹൈസ്‌കൂള്‍ ടീച്ചര്‍ (എസ്‌സി, കാറ്റഗറി നമ്പര്‍: 066/2025) തസ്തികയുടെ സ്വീകാര്യമായ അപേക്ഷകള്‍ ലഭിക്കാത്തതിനാല്‍ തെരഞ്ഞെടുപ്പ് നടപടികള്‍ റദ്ദാക്കിയതായി ജില്ലാ പിഎസ്‌സി ഓഫീസര്‍ അറിയിച്ചു.

ധനസഹായം: രേഖകളുമായി എത്തണം

മലബാര്‍ ദേവസ്വം ബോര്‍ഡ് തലശ്ശേരി ഡിവിഷനില്‍നിന്ന് നിലവില്‍ ധനസഹായം കൈപ്പറ്റുന്ന ആചാരസ്ഥാനികര്‍/കോലധാരികള്‍ മാര്‍ച്ച് മുതല്‍ ജൂലൈ വരെയുള്ള വേതനം ലഭിക്കാന്‍ ക്ഷേത്രഭരണാധികാരിയുടെ സാക്ഷ്യപത്രം, മലബാര്‍ ദേവസ്വം ബോര്‍ഡില്‍നിന്ന് അനുവദിച്ച തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പ്, ബാങ്ക് പാസ്ബുക്കിന്റെ പകര്‍പ്പ്, മൊബൈല്‍ നമ്പര്‍ എന്നിവ സഹിതം ഓഗസ്റ്റ് 25നകം മലബാര്‍ ദേവസ്വം ബോര്‍ഡ് (ചിറക്കര ക്രൈസ്റ്റ് കേളേജിന് സമീപം) അസി. കമീഷണറുടെ ഓഫീസില്‍ നേരിട്ടെത്തണം.

ഡെമോണ്‍സ്ട്രേറ്റര്‍ നിയമനം 

വടകര മോഡല്‍ പോളിടെക്നിക് കോളേജില്‍ ഡെമോണ്‍സ്ട്രേറ്ററുടെ (കമ്പ്യൂട്ടര്‍) താല്‍ക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: കമ്പ്യൂട്ടര്‍ എഞ്ചിനീയറിങ് ഒന്നാം ക്ലാസ് ഡിപ്ലോമ/ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്. സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പുകളും സഹിതം ഓഗസ്റ്റ് 21ന് രാവിലെ 10.30ന് കൂടിക്കാഴ്ചക്കെത്തണം. ഫോണ്‍: 0496-2524920.

സ്പോട്ട് അഡ്മിഷന്‍

വടകര മോഡല്‍ പോളിടെക്‌നിക് കോളേജില്‍ ഒന്നാം വര്‍ഷ ഡിപ്ലോമ കോഴ്സുകളിലെ ഒഴിവുകളിലേക്ക് ഓഗസ്റ്റ് 25ന് സ്പോട്ട് അഡ്മിഷന്‍ നടത്തും. എസ്എസ്എല്‍സി പാസായ വിദ്യാര്‍ഥികള്‍ക്ക് പങ്കെടുക്കാം. രണ്ടാം വര്‍ഷ ലാറ്ററല്‍ എന്‍ട്രി പ്രവേശനത്തിന് ഓഗസ്റ്റ് 27ന് നടക്കുന്ന സ്പോട്ട് അഡ്മിഷനില്‍ പ്ലസ്ടു സയന്‍സ്, വിഎച്ച്എസ്ഇ/ഐടിഐ പാസായവര്‍ക്ക് പങ്കെടുക്കാം. ഇതുവരെ അപേക്ഷ സമര്‍പ്പിച്ചിട്ടില്ലാത്തവര്‍ക്ക് നേരിട്ടെത്തി 25നകം അപേക്ഷ സമര്‍പ്പിക്കാം. ഫോണ്‍: 04962524920, 9497840006.  
 
ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന്‍ കോഴ്‌സ്

കോഴിക്കോട് ഗവ. വനിത ഐടിഐ ഐഎംസി സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന്‍ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: പ്ലസ്ടു, ഐടിഐ, ഡിഗ്രി. ഫോണ്‍: 8086415698, 9746953685.

Post a Comment

Previous Post Next Post