കേരളോത്സവം 2025: ലോഗോ ക്ഷണിച്ചു
കേരള സംസ്ഥാന യുവജന ക്ഷേമബോര്‍ഡ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ഈ വര്‍ഷം സംഘടിപ്പിക്കുന്ന കേരളോത്സവം ലോഗോയ്ക്കുള്ള എന്‍ട്രികള്‍ ക്ഷണിച്ചു. എ4 സൈസില്‍ മള്‍ട്ടി കളറില്‍ പ്രിന്റ് ചെയ്ത എന്‍ട്രികള്‍, കവറിനു മുകളില്‍ 'കേരളോത്സവം 2025 ലോഗോ' എന്ന് രേഖപ്പെടുത്തി മെമ്പര്‍ സെക്രട്ടറി, കേരള സംസ്ഥാന യുവജന ക്ഷേമബോര്‍ഡ്, സ്വാമി വിവേകാനന്ദ യൂത്ത് സെന്റര്‍, ദൂരദര്‍ശന്‍ കേന്ദ്രത്തിന് സമീപം, കുടപ്പനക്കുന്ന് പിഒ, തിരുവനന്തപുരം- 43 എന്ന വിലാസത്തില്‍ ഓഗസ്റ്റ് 20ന് വൈകീട്ട് അഞ്ചിനകം നല്‍കണം. ഫോണ്‍: 0471 2733139, 2733602.
എല്‍എല്‍ബി: അപേക്ഷ ക്ഷണിച്ചു
കോഴിക്കോട് ഗവ. ലോ കോളേജില്‍ ത്രിവത്സര, പഞ്ചവത്സര എല്‍എല്‍ബി കോഴ്‌സുകളില്‍ അന്ധരായ വിദ്യാര്‍ത്ഥികള്‍ക്ക് സംവരണം ചെയ്ത സീറ്റുകളിലേക്ക് പ്രവേശനം നല്‍കുന്നതിന് അപേക്ഷ ക്ഷണിച്ചു. പഞ്ചവത്സര കോഴ്‌സിന് പ്ലസ്ടു/ഹയര്‍സെക്കന്‍ഡറിയും ത്രിവത്സര കോഴ്‌സിന് ബിരുദവുമാണ് യോഗ്യത. 42 ശതമാനം മാര്‍ക്കില്‍ കുറയാതെ വിജയച്ചിവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷ ഓഗസ്റ്റ് 19ന് വൈകീട്ട് അഞ്ചിനകം പ്രിന്‍സിപ്പാളിന് നല്‍കണം. ഫോണ്‍: 0495 2730680.
ലേലം 26-ന്
പയ്യോളി ഗവ. ടെക്നിക്കല്‍ ഹൈസ്‌കൂളിലെ വിവിധ ലാബുകളില്‍ പഠന പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ഉപയോഗിച്ച വസ്തുക്കളുടെ സ്ട്രാപുകള്‍ (മെറ്റല്‍, ഷീറ്റ്, വയര്‍) ഓഗസ്റ്റ് 26ന് രാവിലെ 11 മണിക്ക് ലേലം ചെയ്യും. താത്പര്യമുള്ളവര്‍ അന്ന് പകല്‍ 10.30നകം ക്വട്ടേഷനുകള്‍ നല്‍കണം. ഫോണ്‍: 04962603299, 9400006492.
പൊതുതെളിവെടുപ്പ് 18-ന്
കോഴിക്കോട് താലൂക്ക് കാരശ്ശേരി ഗ്രാമപഞ്ചായത്ത് കക്കാട് വില്ലേജിലെ ബ്ലോക്ക് നമ്പര്‍ ഒന്നില്‍പ്പെട്ട 67/258, 67/259, 67/89, 67/90, 67/84, 67/92 എന്നീ റീസര്‍വ്വേ നമ്പറുകളില്‍പ്പെട്ട 1.4145 ഹെക്ടര്‍ സ്ഥലത്ത് സി കെ മിര്‍ഷാദ് നടത്താനുദ്ദേശിക്കുന്ന കരിങ്കല്‍ ധാതുഖനന പദ്ധതിയുമായി ബന്ധപ്പെട്ട പൊതുതെളിവെടുപ്പ് ഓഗസ്റ്റ് 18-ന് രാവിലെ 11 മണിക്ക് കോഴിക്കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തുമെന്ന് കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്‍വയോണ്‍മെന്റല്‍ എഞ്ചിനീയര്‍ അറിയിച്ചു. ഫോണ്‍: 0495 2300745.
ഡിഗ്രി, പിജി പ്രവേശനം
ഐഎച്ച്ആര്‍ഡിയുടെ കീഴിലെ താമരശ്ശേരി കോരങ്ങാടിലെ കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ബി എസ് സി കംമ്പ്യൂട്ടര്‍ സയന്‍സ്, ബിഎ ഇംഗ്ലീഷ്, ബിബിഎ എന്നീ നാല് വര്‍ഷ ബിരുദ കോഴ്‌സുകളിലും എംകോം, എംഎ ഇംഗ്ലീഷ് എന്നീ രണ്ട് വര്‍ഷ പിജി കോഴ്‌സുകളിലും ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. താല്പര്യമുള്ള വിദ്യാർത്ഥികൾ നേരിട്ടെത്തണം. ഫോണ്‍: 0495 2223243, 8547005025.
Post a Comment