ഇമ്പിച്ചിബാവ ഭവന പുനരുദ്ധാരണ പദ്ധതി: അപേക്ഷാ തീയതി നീട്ടി
മുസ്‌ലിം, ക്രിസ്ത്യന്‍, ബുദ്ധ, സിഖ്, പാഴ്‌സി, ജൈന്‍ തുടങ്ങിയ ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിധവകള്‍, വിവാഹബന്ധം വേര്‍പ്പെടുത്തിയവരോ ഉപേക്ഷിക്കപ്പെട്ടവരോ ആയ സ്ത്രീകള്‍ എന്നിവര്‍ക്കായി ന്യൂനപക്ഷക്ഷേമ വകുപ്പ് നല്‍കുന്ന ഇമ്പിച്ചിബാവ ഭവന പുനരുദ്ധാരണ ധനസഹായ പദ്ധതിയില്‍ അപേക്ഷിക്കാനുള്ള അവസാന തീയതി ആഗസ്റ്റ് 20 വരെ നീട്ടി. ശരിയായ രീതിയില്‍ ജനലുകള്‍, വാതിലുകള്‍, മേല്‍ക്കൂര, ഫ്‌ളോറിങ്, ഫിനിഷിങ്, പ്ലംബിങ്, സാനിറ്റേഷന്‍, ഇലക്ട്രിഫിക്കേഷന്‍ എന്നിവയില്ലാത്ത വീടുകളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിനാണ് ധനസഹായം നല്‍കുക.
ഒരു വീടിന്റെ അറ്റകുറ്റപ്പണിക്ക് 50,000 രൂപയാണ് ധനസഹായം. തുക തിരിച്ചടക്കേണ്ടതില്ല. അപേക്ഷകയുടെ/പങ്കാളിയുടെ പേരിലുള്ള വീടിന്റെ പരമാവധി വിസ്തീര്‍ണ്ണം 1200 ചതുരശ്ര അടിയില്‍ കവിയരുത്. ബിപിഎല്‍ കുടുംബത്തിനും പെണ്‍കുട്ടികള്‍ മാത്രമുള്ളവര്‍ക്കും മക്കളില്ലാത്തവര്‍ക്കും മുന്‍ഗണന ലഭിക്കും. സര്‍ക്കാര്‍/അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സ്ഥിരവരുമാനം ലഭിക്കുന്ന മക്കളുള്ള വിധവകള്‍, സര്‍ക്കാരില്‍നിന്നോ സമാന ഏജന്‍സികളില്‍നിന്നോ പത്ത് വര്‍ഷത്തിനുള്ളില്‍ ഭവന നിര്‍മാണത്തിന് സഹായം ലഭിച്ചവര്‍ എന്നിവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല.
പ്രത്യേക ഫോം മുഖേനയാണ് അപേക്ഷിക്കേണ്ടത്. അപേക്ഷകയുടെ/പങ്കാളിയുടെ പേരിലുള്ള 2025-26 സാമ്പത്തിക വര്‍ഷത്തെ ഭൂമിയുടെ നികുതി അടച്ച രസീതിയുടെ പകര്‍പ്പ്, റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ് എന്നിവയോടൊപ്പം വീട് റിപ്പയര്‍ ചെയ്യേണ്ടതിനും വീടിന്റെ വിസ്തീര്‍ണം തെളിയിക്കുന്നതിനും മറ്റു വകുപ്പുകളില്‍നിന്നോ സമാന ഏജന്‍സികളില്‍ നിന്നോ അപേക്ഷകക്ക് പത്ത് വര്‍ഷത്തിനുള്ളില്‍ ഭവന നിര്‍മാണത്തിനോ പുനരുദ്ധാരണത്തിനോ ആനുകൂല്യം ലഭിച്ചിട്ടില്ലെന്ന് തെളിയിക്കുന്നതിനുമുള്ള സാക്ഷ്യപത്രം ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനത്തില്‍നിന്ന് അപേക്ഷയോടൊപ്പം ഹാജരാക്കണം. പൂരിപ്പിച്ച അപേക്ഷ അനുബന്ധ രേഖകള്‍ സഹിതം കലക്ടറേറ്റിലെ ന്യൂനപക്ഷക്ഷേമ സെക്ഷനില്‍ നേരിട്ടോ ഡെപ്യൂട്ടി കലക്ടര്‍ (ജനറല്‍), ജില്ലാ ന്യൂനപക്ഷക്ഷേമ സെക്ഷന്‍, ജില്ലാ കലക്ടറേറ്റ് എന്ന വിലാസത്തില്‍ തപാല്‍ മുഖേനയോ അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ www.minoritywelfare.kerala.gov.in വെബ്‌സൈറ്റില്‍ ലഭിക്കും.
വാഹന ലേലം
സര്‍ക്കാറിലേക്ക് കണ്ടുകെട്ടി ഉത്തരവായതും പൊതുലേലം ചെയ്ത് വില്‍ക്കാന്‍ അനുമതി ലഭിച്ചതുമായ കോഴിക്കോട് എക്സൈസ് ഡിവിഷനിലെ 128 അബ്കാരി കേസുകളിലെ വാഹനങ്ങളും 26 എന്‍.ഡി.പി.എസ് കേസുകളിലെ വാഹനങ്ങളും ആഗസ്റ്റ് 21ന് രാവിലെ 11ന് കോഴിക്കോട് താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ ഡെപ്യൂട്ടി എക്സൈസ് കമീഷണര്‍ ലേലം ചെയ്യും. വിവരങ്ങള്‍ www.keralaexcise.gov.in ല്‍ ലഭിക്കും. ഫോണ്‍: 0495 2372927.
ഐടിഐ ട്രേഡുകളില്‍ അപേക്ഷിക്കാം
പേരാമ്പ്ര ഗവ. ഐടിഐയില്‍ ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍, കോപ്പ ട്രേഡുകളിലെ വനിത സംവരണ സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും സഹിതം ആഗസ്റ്റ് എട്ടിന് ഉച്ചക്ക് രണ്ടിന് മുമ്പ് നേരിട്ട് അപേക്ഷിക്കണം. അവസാന തീയതി: ഫോണ്‍: 9400127797.
റാങ്ക് പട്ടിക റദ്ദാക്കി
കോഴിക്കോട് തുറമുഖ വകുപ്പ് ഹൈഡ്രോഗ്രാഫിക് സര്‍വേ വിങ്ങിലെ കുക്ക് തസ്തികയുടെ (കാറ്റഗറി നമ്പര്‍: 425/2019) റാങ്ക് പട്ടിക കാലാവധി പൂര്‍ത്തിയായതിനാല്‍ റദ്ദാക്കിയതായി ജില്ലാ പിഎസ്‌സി ഓഫീസര്‍ അറിയിച്ചു.
Post a Comment