റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു
കോഴിക്കോട് ജില്ലയില്‍ ആരോഗ്യ വകുപ്പില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഗ്രേഡ് രണ്ട് (കാറ്റഗറി നമ്പര്‍: 089/2024) തസ്തികയുടെ റാങ്ക് പട്ടിക ജില്ലാ പി എസ് സി ഓഫീസര്‍ പ്രസിദ്ധീകരിച്ചു.
സാധ്യതാ പട്ടിക പ്രസിദ്ധീകരിച്ചു
കോഴിക്കോട് ആരോഗ്യ വകുപ്പില്‍ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സ് ഗ്രേഡ് രണ്ട് എന്‍സിഎ -എല്‍.സി/എ.ഐ, കാറ്റഗറി നമ്പര്‍: 686/2024, എന്‍സിഎ -വിശ്വകര്‍മ, കാറ്റഗറി നമ്പര്‍: 688/2024, എന്‍സിഎ -എസ്‌ഐയുസി നാടാര്‍, കാറ്റഗറി നമ്പര്‍: 689/2024, എന്‍സിഎ -എസ്‌സിസിസി, കാറ്റഗറി നമ്പര്‍: 690/2024, എന്‍സിഎ -ഹിന്ദു നാടാര്‍, കാറ്റഗറി നമ്പര്‍: 692/2024 തസ്തികകളുടെ സാധ്യത പട്ടിക ജില്ലാ പി എസ് സി ഓഫീസര്‍ പ്രസിദ്ധീകരിച്ചു.
അധ്യാപക നിയമനം
കോഴിക്കോട് ഗവ. എഞ്ചിനീയറിങ് കോളേജ് മെക്കാനിക്കല്‍ എഞ്ചിനീയറിങ് വിഭാഗത്തില്‍ ദിവസവേതനത്തില്‍ അസി. പ്രൊഫസറെ നിയമിക്കും. അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ആഗസ്റ്റ് അഞ്ചിന് രാവിലെ 10ന് കൂടിക്കാഴ്ചക്കെത്തണം. ഫോണ്‍: 0495 2383220.
പശുപരിപാലന പരിശീലനം
ബേപ്പൂര്‍ നടുവട്ടത്തെ ക്ഷീരപരിശീലന കേന്ദ്രത്തില്‍ ആഗസ്റ്റ് 19 മുതല്‍ 23 വരെ കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലെ ക്ഷീര കര്‍ഷകര്‍ക്ക് ശാസ്ത്രീയ പശുപരിപാലനത്തില്‍ പരിശീലനം സംഘടിപ്പിക്കും. രജിസ്ട്രേഷന്‍ ഫീസ്: 20 രൂപ. ആധാര്‍ കാര്‍ഡിന്റെയും ബാങ്ക് പാസ്ബുക്കിന്റെയും പകര്‍പ്പുകള്‍ ഹാജരാക്കുന്നവര്‍ക്ക് ദിനബത്ത, യാത്രാബത്ത എന്നിവ ലഭിക്കും. ആഗസ്റ്റ് 14ന് വൈകീട്ട് അഞ്ചിനകം 0495-2414579 നമ്പര്‍ വഴിയോ നേരിട്ടോ പേര് രജിസ്റ്റര്‍ ചെയ്യണം. കണ്‍ഫര്‍മേഷന്‍ ലഭിച്ചവര്‍ക്ക് പങ്കെടുക്കാം.
ടെണ്ടര്‍ ക്ഷണിച്ചു
വടകര ശിശുവികസന പദ്ധതി ഓഫീസറുടെ കാര്യാലയത്തിന് കീഴിലെ അഴിയൂര്‍, ഒഞ്ചിയം, ചോറോട്, ഏറാമല ഗ്രാമപഞ്ചായത്തുകളിലെ അങ്കണവാടികളില്‍ പാല്‍ വിതരണം ചെയ്യാന്‍ റീ ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ അതത് പഞ്ചായത്ത് സൂപ്പര്‍വൈസര്‍മാര്‍ക്ക് സമര്‍പ്പിക്കണം. സ്വീകരിക്കുന്ന അവസാന തീയതി: ആഗസ്റ്റ് 16 വൈകീട്ട് മൂന്ന് മണി. ഫോണ്‍: 0496 2501822.
യുപി സ്‌കൂള്‍ ടീച്ചര്‍ അഭിമുഖം
ജില്ലയിലെ പൊതുവിദ്യാഭ്യാസ വകുപ്പില്‍ യുപി സ്‌കൂള്‍ ടീച്ചര്‍ (മലയാളം മീഡിയം, കാറ്റഗറി നമ്പര്‍: 707/2023) തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെടുകയും വണ്‍ ടൈം വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കുകയും ചെയ്തവര്‍ക്കുള്ള അഞ്ചാംഘട്ട അഭിമുഖം ആഗസ്റ്റ് ആറ്, ഏഴ്, എട്ട് തീയതികളില്‍ പിഎസ്‌സി ജില്ലാ ഓഫീസില്‍ നടക്കും. അഡ്മിഷന്‍ ടിക്കറ്റില്‍ പരാമര്‍ശിച്ച തീയതിയില്‍ ആവശ്യമായ രേഖകള്‍ സഹിതം എത്തണം. പരിഷ്‌കരിച്ച കെ ഫോം (Appendix-28) പിഎസ്‌സി വെബ്‌സൈറ്റില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്ത് ഹാജരാക്കണം. ഫോണ്‍: 0495 2371971.
മോണ്ടിസോറി ടീച്ചര്‍ ട്രെയിനിങ്
കോഴിക്കോട് കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ ആഗസ്റ്റ് അഞ്ച്, ആറ്, ഏഴ് തീയതികളില്‍ വനിതകള്‍ക്കായി ഡിപ്ലോമ ഇന്‍ മോണ്ടിസോറി ടീച്ചര്‍ ട്രെയിനിങ് കോഴ്സിന്റെ സൗജന്യ പരിചയ ക്ലാസ് നടത്തും. പങ്കെടുക്കുന്നവര്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 9072592416, 9072592412.
ടെണ്ടര്‍ ക്ഷണിച്ചു
കുന്നുമ്മല്‍ ഐസിഡിഎസ് പ്രോജക്ടിന് കീഴിലെ വിവിധ പഞ്ചായത്തുകളിലെ അങ്കണവാടികളില്‍ പാല്‍ വിതരണം ചെയ്യാന്‍ റീടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ സ്വീകരിക്കുന്ന അവസാന തീയതി: ആഗസ്റ്റ് 16 ഉച്ച രണ്ട് മണി.
അഡ്മിഷന്‍ ആരംഭിച്ചു
കോഴിക്കോട് ജില്ലാ പഞ്ചായത്ത് സ്‌കില്‍ ഡെവലപ്മെന്റ് സെന്ററില്‍ ഡിസിഎ, ഗ്രാഫിക് ഡിസൈന്‍ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ളവര്‍ക്ക് നേരിട്ടെത്തി പ്രവേശനം നേടാം. ഫോണ്‍: 8891370026, 0495 2370026.
പി ജി സീറ്റൊഴിവ്
മാനന്തവാടി ഗവ. കോളേജില്‍ എംഎ ഇംഗ്ലീഷ്, എം.കോം വിഷയങ്ങളില്‍ പട്ടികവര്‍ഗ വിഭാഗക്കാര്‍ക്കും എംഎ ഡെവലപ്പ്മെന്റ് ഇകണോമിക്സ്, എംഎസ്‌സി ഇലക്ട്രോണിക്സ് വിഷയങ്ങളില്‍ പട്ടികജാതി, പട്ടികവര്‍ഗ വിഭാഗക്കാര്‍ക്കും സീറ്റൊഴിവുണ്ട്. കണ്ണൂര്‍ സര്‍വകലാശാലയില്‍ രജിസ്റ്റര്‍ ചെയ്ത അപേക്ഷയുടെ പകര്‍പ്പുമായി ആഗസ്റ്റ് നാലിന് വൈകീട്ട് അഞ്ചിനകം കോളേജ് ഓഫീസില്‍ അപേക്ഷ നല്‍കണം. ഫോണ്‍: 04935240351, 9495647534.
Post a Comment