പൊതു ഇടങ്ങളിൽ തെരുവ് നായ്ക്കൾക്ക് ഭക്ഷണം നൽകുന്നത് വിലക്കി സുപ്രീം കോടതി . ഇത്തരത്തിൽ ഭക്ഷണം നൽകുന്നതിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്താനും പ്രത്യേക ഇടങ്ങൾ ഒരുക്കാനും മൂന്നംഗ ബെഞ്ച് ഉത്തരവിട്ടു. എല്ലാ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ഇത് നടപ്പിലാക്കണമെന്നും നിർദ്ദേശിച്ചു.
പിടികൂടുന്ന തെരുവ് നായ്ക്കളെ വിട്ടയയ്ക്കരുതെന്ന മുൻ ഉത്തരവും കോടതി സ്റ്റേ ചെയ്തു. തെരുവ് നായ വിഷയത്തിൽ ദേശീയ നയം രൂപീകരിക്കേണ്ടതുണ്ടെന്നും സുപ്രീം കോടതി വിലയിരുത്തി.
Post a Comment