പരിവാഹനില്‍ മൊബൈല്‍ നമ്പര്‍ ചേര്‍ക്കണമെന്ന മെസേജുകള്‍ ; തട്ടിപ്പല്ല, ഒറിജിനല്‍ തന്നെ.

ആർസിയിലും ലൈസൻസിലും ആധാറുമായി ബന്ധിപ്പിച്ച മൊബൈൽ നമ്പർ ചേർക്കണമെന്ന അറിയിപ്പുകൾ മെസേജായി വരുന്നത് ശ്രദ്ധിയിൽപ്പെട്ടിട്ടില്ലേ? കേന്ദ്ര ഗതാഗതമന്ത്രാലയത്തിൻ്റെ പേരിൽ ഫോണിലേക്കുവരുന്ന മെസേജുകൾ തട്ടിപ്പാണെന്ന് കരുതേണ്ട. ഇത് ഒറിജിനൽ തന്നെയാണ്.

വാഹന ഉടമകളുടെയും ലൈസൻസുള്ളവരുടെയും ഫോണിലേക്കാണ് ആധാറുമായി ലിങ്ക് ‌ചെയ്‌ത മൊബൈൽ നമ്പർ ചേർക്കാനായി കുറച്ചുദിവസങ്ങളായി നിർദേശം വരുന്നത്. പരിവാഹൻ വെബ്സൈറ്റ് മുഖേന മാത്രമേ മൊബൈൽ നമ്പർ ചേർക്കാനും അപ്ഡേറ്റ് ചെയ്യാനും സാധിക്കൂ. അക്ഷയ, ഇ-സേവാ കേന്ദ്രങ്ങൾ വഴിയോ നേരിട്ടോ ചെയ്യാം.

ആധാറുമായി ലിങ്ക് ‌ചെയ്‌ത മൊബൈൽ നമ്പർ ലൈസൻസുമായും ആർസിയുമായും ബന്ധിപ്പിച്ചാൽ ഗുണങ്ങളേറെയാണ്. വിറ്റവാഹനം നിങ്ങളുടെ പേരിൽനിന്ന് മാറ്റിയോ എന്നതടക്കമുള്ള വിവരങ്ങൾ ലഭിക്കും.

പിഴയീടാക്കിയാൽ അത് അറിയാനും നമ്മളുടെ ഭാഗം അധികൃതർക്കുമുന്നിൽ പറയാനും മെസേജ് വന്നാൽ സാധിക്കും. മോട്ടോർവാഹനവകുപ്പിൻ്റെ നേതൃത്വത്തിൽ ഏതൊരുസേവനം നടത്തുമ്പോഴും ഒടിപി വരും. അതിനാൽ മൊബൈൽ നമ്പർ ചേർക്കേണ്ടത് അത്യാവശ്യമാണ്.

Post a Comment

Previous Post Next Post