എലമെന്ററി എജുക്കേഷന്‍ ഡിപ്ലോമ
സര്‍ക്കാര്‍/എയ്ഡഡ്/സ്വാശ്രയ സ്ഥാപനങ്ങളില്‍ ഡിപ്ലോമ ഇന്‍ എലമെന്ററി എജുക്കേഷന്‍ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. ആഗസ്റ്റ് 11ന് വൈകീട്ട് അഞ്ച് വരെ വിദ്യാഭ്യാസ ഉപഡയറക്ടര്‍ക്ക് അപേക്ഷ സമര്‍പ്പിക്കാം. വിശദ വിവരങ്ങള്‍ക്കും അപേക്ഷാ ഫോമിനും www.education.kerala.gov.in സന്ദര്‍ശിക്കാം. ഫോണ്‍: 0495 2722297.
ക്വട്ടേഷന്‍ ക്ഷണിച്ചു
മേലടി ബ്ലോക്ക് പഞ്ചായത്ത് അസി. എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി ജീപ്പ്/കാര്‍ വാടകക്ക് നല്‍കാന്‍ ക്വട്ടേഷന്‍ ക്ഷണിച്ചു. പ്രതിമാസം 2000 കിലോമീറ്റര്‍ ഓടുന്നതിനുള്ള (ഇന്ധനം, ഡ്രൈവറുടെ വേതനം, മറ്റു ചെലവുകള്‍ ഉള്‍പ്പെടെ) തുക രേഖപ്പെടുത്തിയ ക്വട്ടേഷന്‍, ലൈസന്‍സ്, ആര്‍.സി ബുക്ക് എന്നിവയുടെ പകര്‍പ്പ് സഹിതം ആഗസ്റ്റ് 11ന് രാവിലെ 11നകം ഓഫീസില്‍ നല്‍കണം. ഫോണ്‍: 0496 2602031.
പാരമ്പര്യേതര ട്രസ്റ്റി നിയമനം
കൊയിലാണ്ടി താലൂക്കിലെ ശ്രീ ഉരുപുണ്യകാവ് ദുര്‍ഗ ഭഗവതി ക്ഷേത്രത്തില്‍ പാരമ്പര്യേതര ട്രസ്റ്റി നിയമനത്തിന് അര്‍ഹരായ തദ്ദേശവാസികളില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ആഗസ്റ്റ് 27ന് വൈകീട്ട് അഞ്ചിനകം കോഴിക്കോട് അസി. കമീഷണറുടെ ഓഫീസില്‍ ലഭിക്കണം. അപേക്ഷ ഫോം www.malabardevaswom.kerala.gov.in ല്‍ ലഭിക്കും. ഫോണ്‍: 0495 2374547.
Post a Comment