കോഴിക്കോട് ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ നിന്നുള്ള അറിയിപ്പുകൾ.

ഐടിഐ പ്രവേശനം: പെണ്‍കുട്ടികള്‍ക്ക് അപേക്ഷിക്കാം

കോഴിക്കോട് ഗവ. ഐടിഐയില്‍ പെണ്‍കുട്ടികള്‍ക്കുള്ള സംവരണ സീറ്റുകളില്‍ പ്രവേശനത്തിന് ഓഫ്ലൈനായി അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ളവര്‍ ആഗസ്റ്റ് 11ന് വൈകിട്ട് അഞ്ചിന് മുമ്പ് മാളിക്കടവിലെ ഗവ. ഐടിഐയില്‍ നേരിട്ടെത്തി അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 0495 2377016.


ജനകീയ കമ്മിറ്റി യോഗം

വ്യാജമദ്യ ഉല്‍പാദനം, വിതരണം, വില്‍പന, മയക്കുമരുന്ന് ഉപഭോഗം എന്നിവ തടയുന്നതിനുള്ള ജില്ലാതല ജനകീയ കമ്മിറ്റിയുടെ യോഗം ആഗസ്റ്റ് 20ന് ഉച്ചക്ക് 2.30ന് ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. 

ക്വട്ടേഷന്‍ ക്ഷണിച്ചു

കോഴിക്കോട് തുറമുഖ പരിധിയിലെ ഗാന്ധിറോഡ് ജങ്ഷന് എതിര്‍വശത്തെ ബീച്ചില്‍നിന്ന് (20 സെന്റ് സ്ഥലം) ആറ് മാസത്തേക്ക് വാഹന പാര്‍ക്കിങ് ഫീസ് പിരിച്ചെടുക്കാന്‍ ലേലം/ദര്‍ഘാസ് ക്ഷണിച്ചു. ആഗസ്റ്റ് 18ന് ഉച്ചക്ക് 12 വരെ ബേപ്പൂര്‍ പോര്‍ട്ട് ഓഫീസില്‍ സ്വീകരിക്കും. ഫോണ്‍: 0495 2414863, 2767709.


മോണ്ടിസ്സോറി, പ്രീ-പ്രൈമറി ടീച്ചര്‍ ട്രെയിനിങ് കോഴ്‌സ്

കേന്ദ്ര സര്‍ക്കാര്‍ സംരംഭമായ ബിസില്‍ ട്രെയിനിങ് ഡിവിഷന്‍ ആരംഭിക്കുന്ന രണ്ടു വര്‍ഷം, ഒരു വര്‍ഷം, ആറു മാസം ദൈര്‍ഘ്യമുള്ള മോണ്ടിസ്സോറി, പ്രീ-പ്രൈമറി, നഴ്‌സറി ടീച്ചര്‍ ട്രെയിനിങ് കോഴ്സുകളിലേക്ക് ഡിഗ്രി/പ്ലസ്ടു/എസ്എസ്എല്‍സി യോഗ്യതയുള്ളവരില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. ഫോണ്‍: 7994449314.


എംസിഎ സ്പോട്ട് അഡ്മിഷന്‍

വടകര എഞ്ചിനീയറിങ് കോളേജില്‍ ഒഴിവുള്ള ഒന്നാം വര്‍ഷ എംസിഎ സീറ്റുകളിലേക്ക് ഇന്ന് (ആഗസ്റ്റ് 6) സ്പോട്ട് അഡ്മിഷന്‍ നടത്തും. എല്‍ബിഎസ് പ്രസിദ്ധീകരിച്ച പ്രവേശന പരീക്ഷാ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട വിദ്യാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം രാവിലെ പത്തിന് കോളേജിലെത്തണം. ഫോണ്‍: 9961336445, 9400477225.

ടെണ്ടര്‍ ക്ഷണിച്ചു

ഐസിഡിഎസ് ചേളന്നൂര്‍ സിഡിപിഒ കാര്യാലയത്തിന് കീഴിലെ 172 അങ്കണവാടികളില്‍ പാല്‍ വിതരണം ചെയ്യാന്‍ ടെണ്ടര്‍ ക്ഷണിച്ചു. സ്വീകരിക്കുന്ന അവസാന തീയതി: ആഗസ്റ്റ് 14 വൈകീട്ട് ഒരു മണി. ഫോണ്‍: 0495 2261560.

ഡോക്ടര്‍ നിയമനം

ഒളവണ്ണ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തില്‍ താല്‍ക്കാലിക ഡോക്ടര്‍ നിയമനത്തിനുള്ള കൂടിക്കാഴ്ച ആഗസ്റ്റ് 16ന് രാവിലെ 10.30ന് ആശുപത്രി ഓഫീസില്‍ നടക്കും. യോഗ്യത: എംബിബിഎസും ടിസിഎംഎസ് രജിസ്‌ട്രേഷനും. സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും സഹിതം കൂടിക്കാഴ്ചക്കെത്തണം. ഫോണ്‍: 0495 2430074.

ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചു

കോഴിക്കോട് ജില്ലയില്‍ തദ്ദേശ സ്വയംഭരണ വകുപ്പില്‍ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഗ്രേഡ് രണ്ട് (കാറ്റഗറി നമ്പര്‍: 611/2024) തസ്തികയുടെ ചുരുക്കപ്പട്ടിക പിഎസ്‌സി ജില്ലാ ഓഫീസര്‍ പ്രസിദ്ധീകരിച്ചു. 

സാധ്യതാ പട്ടിക പ്രസിദ്ധീകരിച്ചു

കോഴിക്കോട് ജില്ലയില്‍ ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വ്വീസസ് വകുപ്പില്‍ ആക്സിലറി നഴ്സ് മിഡ് വൈഫ് ഗ്രേഡ് രണ്ട് (കാറ്റഗറി നമ്പര്‍: 013/2024) തസ്തികയുടെ സാധ്യതാ പട്ടിക ജില്ലാ പിഎസ്‌സി ഓഫീസര്‍ പ്രസിദ്ധീകരിച്ചു. 

റാങ്ക് പട്ടിക

കോഴിക്കോട് ജില്ലയില്‍ വിവിധ വകുപ്പുകളില്‍ ക്ലര്‍ക്ക് (കാറ്റഗറി നമ്പര്‍: 503/2023) തസ്തികയുടെ റാങ്ക് പട്ടിക ജില്ലാ പി എസ്‌സി ഓഫീസര്‍ പ്രസിദ്ധീകരിച്ചു.

സംരംഭകര്‍ക്ക് ശില്‍പശാല 

വിദേശ വ്യാപാര മേഖലയിലെ സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ താല്‍പര്യമുള്ള സംരംഭകര്‍ക്ക് കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്മെന്റ് മൂന്ന് ദിവസത്തെ ശില്‍പശാല സംഘടിപ്പിക്കും. ആഗസ്റ്റ് 12 മുതല്‍ 14 വരെ കളമശ്ശേരി കെഐഇഡി ക്യാമ്പസിലാണ് പരിശീലനം. www.kied.info വെബ്സൈറ്റില്‍ ആഗസ്റ്റ് എട്ടിനകം അപേക്ഷ നല്‍കണം. ഫോണ്‍: 0484 2532890/2550322/9188922785.

സ്പോട്ട് അഡ്മിഷന്‍

കോഴിക്കോട് ഗവ. എഞ്ചിനീയറിങ് കോളേജിലെ ബി.ടെക്, എം.ടെക് കോഴ്സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് ആഗസ്റ്റ് എട്ടിന് സ്പോട്ട് അഡ്മിഷന്‍ നടത്തും. സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം രാവിലെ 11നകം കോളേജിലെത്തണം. കൂടുതല്‍ വിവരങ്ങള്‍ www.geckkd.ac.in ല്‍ ലഭിക്കും.

Post a Comment

Previous Post Next Post