ദുരന്തനിവാരണ പരിശീലന പരിപാടി സംഘടിപ്പിച്ചു.

ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെയും ഉള്ളിയേരി എംഡിറ്റ് കോളേജിന്റെയും  സംയുക്താഭിമുഖ്യത്തിൽ ദേശീയ ദുരന്തനിവാരണ സേനയുടെ ദുരന്തനിവാരണ പരിശീലന പരിപാടി സംഘടിപ്പിച്ചു. ദുരന്തനിവാരണ പ്രവർത്തനങ്ങൾ കൂടുതൽ ഫലപ്രദമാക്കുകയും ദുരന്തങ്ങളുടെ ആഘാതം പരമാവധി കുറയ്ക്കുകയും ദുരന്തസമയങ്ങളിൽ സമയോചിതമായി സഹായം ഉറപ്പാക്കുകയും ചെയ്യുന്നതിനാണ് പരിശീലനം സംഘടിപ്പിച്ചത്. 

ദുരന്തകാല ഇടപെടലുകൾ, രക്ഷാപ്രവർത്തന തന്ത്രങ്ങൾ, സംഘാടക നടപടികൾ തുടങ്ങിയ വിഷയങ്ങൾ പരിശീലനത്തിൽ വിശദീകരിച്ചു. കേന്ദ്ര ദുരന്തനിവാരണ സേന ടീം കമാൻഡർ ഇൻസ്പെക്ടർ എം സൂരജിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ നവീൻ കുമാർ ഉൾപ്പെടെ 11 അംഗ കേന്ദ്ര ദുരന്തനിവാരണ സേന സംഘം പരിശീലന ക്ലാസ്സ്‌ നയിച്ചു.

ദുരന്ത നിവാരണ പ്രവർത്തനങ്ങൾ ജില്ലാ ഹസാർഡ് അനലിസ്റ്റ് പി അശ്വതി വിശദീകരിച്ചു. ഓരോ വ്യക്തികളും അറിഞ്ഞിരിക്കേണ്ട ചുമതലകൾ, കർത്തവ്യങ്ങൾ, ദുരന്തസമയങ്ങളിൽ സ്വീകരിക്കേണ്ട മുൻകരുതലുകൾ എന്നിവ ഉൾക്കൊള്ളുന്ന പ്രായോഗിക പരിശീലനമാണ് നൽകിയത്. കോളേജിലെ വിദ്യാർഥികൾ, അധ്യാപകർ, വളണ്ടിയർമാർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.

Post a Comment

Previous Post Next Post