സ്പോട്ട് അഡ്മിഷന്‍ 29 ന്
പേരാമ്പ്ര ഗവ ഐടിഐയില്‍ വിവിധ ട്രേഡുകളിൽ ഒഴിവുള്ള സീറ്റിലേക്ക് ഓഗസ്റ്റ് 29 ന് സ്പോട്ട് അഡ്മിഷന്‍ നടത്തും. അപേക്ഷകർ രാവിലെ 10.30 ന് ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍, ടിസി കൈവശമുള്ളവര്‍ ആയത് സഹിതം 262 രൂപ ഫീസ് ഉള്‍പ്പെടെ പേരാമ്പ്ര ഐടിഐയിൽ എത്തണം. ഫോണ്‍: 9400127797, 9496918562.
സീറ്റൊഴിവ്
ബാലുശ്ശേരി ഗവ. കോളേജിൽ ഒന്നാം വര്‍ഷ ബി എസ് സി മാത്തമാറ്റിക്‌സ്, ബി കോം, ബി എ ഇക്കണോമിക്‌സ് കോഴ്‌സുകളില്‍ എസ് സി/എസ് ടി, ഒബിഎക്സ്, പി ഡബ്ല്യൂ ഡി, ഇ ഡബ്ല്യൂ എസ്, ഇ ടി ബി, മുസ്ലീം, ഒബിഎച്ച്, ലക്ഷദ്വീപ് എന്നീ വിഭാഗങ്ങളില്‍ സീറ്റുകൾ ഒഴിവുണ്ട്. വിദ്യാർത്ഥികൾ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകൾ സഹിതം ഇന്ന് (ഓഗസ്റ്റ് 27) രാവിലെ 11 മണിക്ക് കോളേജ് ഓഫീസില്‍ നേരിട്ടെത്തണം. ഫോണ്‍: 9446193254, 0496 2646342.
മത്സ്യബോര്‍ഡ് പ്രതിഭകളെ ആദരിക്കും
മത്സ്യ, മത്സ്യ അനുബന്ധ തൊഴിലാളികള്‍, കുടുംബാംഗങ്ങള്‍ എന്നിവര്‍ക്കിടയില്‍ വിദ്യാഭ്യാസ, കലാ, കായിക രംഗത്ത് മികച്ച പ്രകടനം നടത്തിയവരെ മത്സ്യബോര്‍ഡ് ആദരിക്കും. 80 വയസില്‍ കൂടതല്‍ പ്രായമുളള മത്സ്യ/അനുബന്ധതൊഴിലാളികളില്‍ തൊഴില്‍/സാംസ്‌ക്കാരിക/സാമൂഹ്യ തലങ്ങളില്‍ മികച്ച ഇടപെടലുകള്‍ നടത്തിയവരെയാണ് ആദരിക്കുക. വിവരങ്ങള്‍ക്ക് വടകര (9497715582), തിക്കോടി (9497715581), കൊയിലാണ്ടി (997715579), വെസ്റ്റ്ഹില്‍ (9497715578), ബേപ്പൂര്‍ (9497715576), പരപ്പനങ്ങാടി (9497715575), താനൂര്‍ (9497715574), തിരൂര്‍ (9497715573), പൊന്നാനി (9497715572) എന്നീ ഫിഷറീസ് ഓഫീസര്‍മാരെ ബന്ധപ്പെടുക.
നേഴ്‌സിംഗ് ഓഫിസര്‍ നിയമനം
കോഴിക്കോട് ഗവ. ജനറല്‍ ആശുപത്രിയില്‍ ദിവസവേതനത്തില്‍ (179 ദിവസത്തേക്ക്) താത്കാലികമായി നേഴ്‌സിംഗ് ഓഫിസറെ നിയമിക്കും. യോഗ്യത: സര്‍ക്കാര്‍ അംഗീകൃത ജി എന്‍ എം/ ബി എസ് സി നേഴ്സിംഗ്. രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം അഭികാമ്യം. അപേക്ഷയും ബയോഡാറ്റയും അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം സെപ്റ്റംബര്‍ രണ്ടിന് രാവിലെ പത്ത് മണിക്ക് സൂപ്രണ്ടിന്റെ ചേമ്പറില്‍ എത്തണം. ഫോണ്‍: 0495 2365367.
സ്വയം തൊഴില്‍ പരിശീലനം
കോഴിക്കോട് മാത്തറ കനറാ ബാങ്ക് ഗ്രാമീണ സ്വയംതൊഴില്‍ പരിശീലന കേന്ദ്രത്തില്‍ (കനറാ ബാങ്ക് ആര്‍സെറ്റി) സൗജന്യ അച്ചാര്‍, പപ്പടം, മസാല പൊടി, ബേക്കറി നിര്‍മാണം (20 ദിവസം) പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. പ്രായപരിധി: 18-45. അവസാന തീയതി: ഓഗസ്റ്റ് 27. ഫോണ്‍: 9447276470.
സ്പോട്ട് അഡ്മിഷന്‍ 29-ന്
ബേപ്പൂര്‍ ഗവ. ഐടിഐയില്‍ ഹോസ്പിറ്റല്‍ ഹൗസ് കീപ്പിംഗ് ട്രേഡില്‍ ഒഴിവുള്ള സീറ്റുകളില്‍ ഓണ്‍ലൈനായി അപേക്ഷ നല്‍കിയവര്‍ക്കും അപേക്ഷ നല്‍കാന്‍ സാധിക്കാത്തവര്‍ക്കും ഓഗസ്റ്റ് 29-ന് സ്പോട്ട് അഡ്മിഷന്‍ നടത്തും. ആധാര്‍ കാര്‍ഡും ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളും ടിസിയും സഹിതം രാവിലെ പത്ത് മണിക്ക് ഐടിഐയില്‍ എത്തണം. (എസ്എസ്എല്‍സി പാസ്സായ എല്ലാവര്‍ക്കും പങ്കെടുക്കാം. പ്രായപരിധിയില്ല). ഫോണ്‍: 8086141406, 9037559251.
ഇമ്പിച്ചിബാവ ഭവന പുനരുദ്ധാരണ പദ്ധതി: സമയപരിധി നീട്ടി
മുസ്ലിം, ക്രിസ്ത്യന്‍, ബുദ്ധ, സിഖ്, പാഴ്‌സി, ജൈന്‍ തുടങ്ങിയ ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിധവകള്‍, വിവാഹബന്ധം വേര്‍പ്പെടുത്തിയവരോ ഉപേക്ഷിക്കപ്പെട്ടവരോ ആയ സ്ത്രീകള്‍ എന്നിവര്‍ക്കായി ന്യൂനപക്ഷക്ഷേമ വകുപ്പ് നല്‍കുന്ന ഇമ്പിച്ചിബാവ ഭവന പുനരുദ്ധാരണ ധനസഹായ പദ്ധതിയില്‍ അപേക്ഷിക്കാനുള്ള സമയപരിധി സെപ്റ്റംബര്‍ ഒന്ന് വരെ നീട്ടി. ശരിയായ രീതിയില്‍ ജനലുകള്‍, വാതിലുകള്‍, മേല്‍ക്കൂര, ഫ്‌ളോറിങ്, ഫിനിഷിങ്, പ്ലംബിങ്, സാനിറ്റേഷന്‍, ഇലക്ട്രിഫിക്കേഷന്‍ എന്നിവയില്ലാത്ത വീടുകളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിനാണ് ധനസഹായം നല്‍കുക.
ഒരു വീടിന്റെ അറ്റകുറ്റപ്പണിക്ക് 50,000 രൂപയാണ് ധനസഹായം. തുക തിരിച്ചടക്കേണ്ടതില്ല. അപേക്ഷകയുടെ/പങ്കാളിയുടെ പേരിലുള്ള വീടിന്റെ പരമാവധി വിസ്തീര്‍ണ്ണം 1200 ചതുരശ്ര അടിയില്‍ കവിയരുത്. ബിപിഎല്‍ കുടുംബത്തിനും പെണ്‍കുട്ടികള്‍ മാത്രമുള്ളവര്‍ക്കും മക്കളില്ലാത്തവര്‍ക്കും മുന്‍ഗണന ലഭിക്കും. സര്‍ക്കാര്‍/അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സ്ഥിരവരുമാനം ലഭിക്കുന്ന മക്കളുള്ള വിധവകള്‍, സര്‍ക്കാരില്‍നിന്നോ സമാന ഏജന്‍സികളില്‍നിന്നോ പത്ത് വര്‍ഷത്തിനുള്ളില്‍ ഭവന നിര്‍മാണത്തിന് സഹായം ലഭിച്ചവര്‍ എന്നിവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല.
പ്രത്യേക ഫോം മുഖേനയാണ് അപേക്ഷിക്കേണ്ടത്. അപേക്ഷകയുടെ/പങ്കാളിയുടെ പേരിലുള്ള 2025-26 സാമ്പത്തിക വര്‍ഷത്തെ ഭൂമിയുടെ നികുതി അടച്ച രസീതിയുടെ പകര്‍പ്പ്, റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ് എന്നിവയോടൊപ്പം വീട് റിപ്പയര്‍ ചെയ്യേണ്ടതിനും വീടിന്റെ വിസ്തീര്‍ണം തെളിയിക്കുന്നതിനും മറ്റു വകുപ്പുകളില്‍നിന്നോ സമാന ഏജന്‍സികളില്‍ നിന്നോ അപേക്ഷകയ്ക്ക് പത്ത് വര്‍ഷത്തിനുള്ളില്‍ ഭവന നിര്‍മാണത്തിനോ പുനരുദ്ധാരണത്തിനോ ആനുകൂല്യം ലഭിച്ചിട്ടില്ലെന്ന് തെളിയിക്കുന്നതിനുമുള്ള സാക്ഷ്യപത്രം ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനത്തില്‍നിന്ന് അപേക്ഷയോടൊപ്പം ഹാജരാക്കണം. പൂരിപ്പിച്ച അപേക്ഷ അനുബന്ധ രേഖകള്‍ സഹിതം കലക്ടറേറ്റിലെ ന്യൂനപക്ഷക്ഷേമ സെക്ഷനില്‍ നേരിട്ടോ ഡെപ്യൂട്ടി കലക്ടര്‍ (ജനറല്‍), ജില്ലാ ന്യൂനപക്ഷക്ഷേമ സെക്ഷന്‍, ജില്ലാ കലക്ടറേറ്റ് എന്ന വിലാസത്തില്‍ തപാല്‍ മുഖേനയോ അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ www.minoritywelfare.kerala.gov.in വെബ്‌സൈറ്റില്‍ ലഭിക്കും.
സ്പന്ദനം പദ്ധതി: അപേക്ഷ ക്ഷണിച്ചു
കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ സ്പന്ദനം പദ്ധതിയിലെ വിവിധ തസ്തികയില്‍ ദിവസവേതനത്തില്‍ (45 വയസ്സ് താഴെ) ജീവനക്കാരെ താല്‍ക്കാലികമായി നിയമിക്കും. കൂടിക്കാഴ്ച്ച ഓഗസ്റ്റ് 29ന് രാവിലെ 10.30 മണിക്ക് കോഴിക്കോട് ജില്ലാ മെഡിക്കല്‍ (ഐ.എസ്.എം) ഓഫീസില്‍. നിയമന കാലാവധി 2026 മാര്‍ച്ച് 31 വരെ.
തസ്തിക, യോഗ്യത, എന്നീ ക്രമത്തില്‍ - സ്പീച്ച് തെറാപ്പിസ്റ്റ്: ബി.എസ്.എല്‍.പി/തത്തുല്യം.
ഒക്യുപ്പേഷണല്‍ തെറാപ്പിസ്റ്റ്: ബാച്ച്ലര്‍ ഓഫ് ഒക്യുപ്പേഷണല്‍ തെറാപ്പി.
സൈക്കോളജിസ്റ്റ്: എം.എസ്.സി ക്ലിനിക്കല്‍ സൈക്കോളജി/എം.എസ്.സി അപ്ലൈഡ് സൈക്കോളജി/എം.എസ്.ഡബ്ല്യു/തത്തുല്യം.
ഫാര്‍മസിസ്റ്റ് (ആയുര്‍വേദം): ഒരു വര്‍ഷത്തെ ആയുര്‍വേദ ഫാര്‍മസിസ്റ്റ് പരിശീലന കോഴ്സ് (ഡി.എ.എം.ഇ)/ബി, ഫാം ആയുര്‍വേദ.
യോഗ ട്രെയ്ലര്‍ - ബിഎഎംഎസ് എം.ഡി സ്വസ്ത്വവൃതം (ക്ലിനിക്കല്‍ യോഗയില്‍ പരിചയം) തത്തുല്യം.
വിദ്യാഭ്യാസ യോഗ്യത, വയസ്സ്, എന്നിവ തെളിയിക്കുന്നതിനുള്ള അസ്സല്‍ രേഖകളും പകര്‍പ്പും സഹിതം എത്തണം. ഫോണ്‍: 0495 2371486.
Post a Comment