ദേശീയ പുരസ്ക്കാര വേദിയിൽ തിളങ്ങി നിൽക്കുകയാണ് മലയാള സിനിമ. മികച്ച സഹനടൻ, സഹനടി, മികച്ച മലയാള ചിത്രം എന്നീ വിഭാഗങ്ങളിലുൾപ്പടെ ആറ് പുരസ്കാരങ്ങളാണ് മലയാളത്തിന് ലഭിച്ചത്. പൂക്കാലം എന്ന ചിത്രത്തിലെ നൂറ് വയസുകാരൻ ഇട്ടൂപ്പായി വിസ്മയിപ്പിച്ച വിജയരാഘവനാണ് മികച്ച സഹനടൻ.
ഉള്ളൊഴുക്കിലെ ലീലാമ്മയായി പകർന്നാട്ടം നടത്തി ഉർവശി മികച്ച സഹനടിയുമായി. ക്രിസ്റ്റോ ടോമി സംവിധാനം ചെയ്ത ഉള്ളൊഴുക്ക് തന്നെയാണ് മികച്ച മലയാള ചിത്രവും. ഇതിന് പുറമേ 2018 എന്ന ചിത്രത്തിന് മോഹൻദാസ് മികച്ച പ്രൊഡക്ഷൻ ഡിസൈനറും. പൂക്കാലത്തിലൂടെ മിഥുൻ മുരളി മികച്ച എഡിറ്ററുമായി തിരഞ്ഞെടുക്കപ്പെട്ടു..
Post a Comment