രജിസ്റ്റേഡ് പോസ്റ്റല്‍ സംവിധാനം നിര്‍ത്തലാക്കാന്‍ ഒരുങ്ങി തപാല്‍ വകുപ്പ്.

രജിസ്റ്റേഡ് പോസ്റ്റല്‍ സേവനം നിര്‍ത്തലാക്കുമെന്ന് പ്രഖ്യാപിച്ച് ഇന്ത്യന്‍ തപാല്‍ വകുപ്പ്. 50 വര്‍ഷത്തോളമായുള്ള സേവനമാണ് തപാല്‍ വകുപ്പ് നിര്‍ത്തലാക്കുന്നത്. സ്പീഡ് പോസ്റ്റ് സംവിധാനവുമായി സേവനം സെപ്റ്റംബര്‍ ഒന്നുമുതല്‍ ബന്ധിപ്പിക്കാനാണ് തീരുമാനം.   വിശ്വാസ്യത, താങ്ങാനാവുന്ന വില, നിയമ സാധുത എന്നിവ കാരണം ഏറെ പ്രചാരം നേടിയാതായിരുന്നു രജിസ്റ്റേര്‍ഡ് പോസ്റ്റ്.

 അപ്പോയ്‌മെന്റ് ലെറ്ററുകള്‍, ലീഗല്‍ നോട്ടീസുകള്‍, ഗവണ്‍മെന്റ് കത്തിടപാടുകള്‍ തുടങ്ങിയ സുപ്രധാന രേഖകള്‍ കൈമാറാന്‍ പതിറ്റാണ്ടുകളായി സ്വീകരിക്കുന്ന മാര്‍ഗമാണ് രജിസ്റ്റേഡ് പോസ്റ്റല്‍ സംവിധാനം.   രജിസ്റ്റര്‍ ചെയ്ത ഇനങ്ങളില്‍ 25% ഗണ്യമായ കുറവുണ്ടായതായി ഔദ്യോഗിക കണക്കുകള്‍ കാണിക്കുന്നതിനാലാണ് തപാല്‍ വകുപ്പ് രജിസ്റ്റേഡ് പോസ്റ്റ് നിര്‍ത്തലാക്കാന്‍ തീരുമാനിച്ചത്. 

2011-12 ല്‍ 244.4 ദശലക്ഷത്തില്‍ നിന്ന് 2019-20 ല്‍ 184.6 ദശലക്ഷമായി.   ഇ കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളുടെ ആവിര്‍ഭാവത്തിന് പുറമെ പ്രൈവറ്റ് കൊറിയര്‍ കമ്പനികളുടെ വരവും ഈ രംഗത്ത് വലിയ മത്സരമായി. സ്പീഡ് പോസ്റ്റുമായുള്ള ലയനം ഡെലിവറി സ്പീഡ്, ട്രാക്കിങ് കൃത്യത, പ്രവര്‍ത്തനങ്ങളുടെ കാര്യക്ഷമത എന്നിവ മെച്ചപ്പെടുത്താന്‍ സഹായിക്കുമെന്ന് തപാല്‍ വകുപ്പ് പറയുന്നു.   

സ്പീഡ് പോസ്റ്റ് താരതമ്യാന ചിലവേറിയ സേവനമായതിനാല്‍ തപാല്‍ വകുപ്പിന്റെ നീക്കം വലിയ ആശങ്കയാണ് ഉയര്‍ത്തുന്നത്. ഗ്രാമപ്രദേശങ്ങളിലാണ് ഈ മാറ്റം കൂടുതല്‍ ബാധിക്കുക. ഇന്ത്യയുടെ ഗ്രാമ പ്രദേശങ്ങളിലും ഇപ്പോഴും രജിസ്‌റ്റേര്‍ഡ് പോസ്റ്റല്‍ സംവിധാനമാണ് ഉപയോഗിക്കുന്നത്. കൂടാതെ പലരിലും നൊസ്റ്റാള്‍ജിയ ഉണര്‍ത്തുന്ന ഒന്നായി രജിസ്റ്റേര്‍ഡ് പോസ്റ്റ് മാറും.   

Post a Comment

Previous Post Next Post