വിദ്യാർത്ഥികൾ ഉൾപ്പടെ നിരവധിപേർക്ക് പരിക്ക്. ഇരിങ്ങൽ കളരിപ്പടിക്കൽ സ്വകാര്യ ബസിന് പുറകിൽ മറ്റൊരു ബസ് ഇടിച്ചാണ് അപകടം. ഇന്ന് രാവിലെ ഒമ്പതരയോടെയായിരുന്നു സംഭവം. കൊയിലാണ്ടിയിൽ നിന്നും വടകര ഭാഗത്തേക്ക് പോകുന്ന സ്വകാര്യ ബസും വടകര ഭാഗത്തേക്ക് തന്നെ പോകുകയായിരുന്ന മറ്റൊരു സ്വകാര്യ ബസുമാണ് അപകടത്തിൽപ്പെട്ടത്. പതിനാറോളം പേർക്ക് പരിക്കുണ്ടെന്നാണ് പ്രാഥമിക വിവരം. ഇവരെ വടകരയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.
Post a Comment