64-ാമത് കേരള സ്‌കൂൾ കലോത്സവത്തിന് വേദിയാകാൻ തൃശൂർ; കലോത്സവം 2026 ജനുവരിയിൽ നടക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി.

64-ാമത് കേരള സ്‌കൂൾ കലോത്സവം 2026 ജനുവരി 07 മുതൽ 11 വരെ തൃശ്ശൂർ ജില്ലയിൽ വച്ച് നടത്താൻ തീരുമാനിച്ചതായി വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. കലോത്സവത്തിന്റെ സുഗമമായ നടത്തിപ്പിനായി അംഗീകൃത അദ്ധ്യാപക സംഘടനകളുടെ നേതൃത്വത്തിൽ വിവിധ സബ് കമ്മിറ്റികൾ രൂപീകരിച്ച് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയാണെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

 ഇരുപത്തഞ്ചോളം വേദികളിലായിട്ടാണ് കലോത്സവം നടക്കുക. സംസ്‌കൃതോത്സവവും, അറബിക് സാഹിത്യോത്സവവും ഇതോടനുബന്ധിച്ച് നടക്കും. സംസ്ഥാന കലോത്സവത്തിനു മുന്നോടിയായി സ്‌കൂൾതല മത്സരങ്ങൾ സെപ്തംബർ മാസത്തിലും, സബ്ജില്ലാതല മത്സരങ്ങൾ ഒക്ടോബർ രണ്ടാംവാരത്തിനുള്ളിലും ജില്ലാതല മത്സരങ്ങൾ നവംബർ ആദ്യവാരവും പൂർത്തിയാക്കുമെന്നും മന്ത്രി അറിയിച്ചു.2025 - 26 അദ്ധ്യയന വർഷത്തെ സംസ്ഥാന സ്‌കൂൾ കായിക മത്സരങ്ങൾ 2025 ഒക്ടോബർ 22 മുതൽ 27 വരെ തിരുവനന്തപുരത്ത് ഒളിമ്പിക് മാതൃകയിൽ നടക്കുമെന്നും ശ്രീ വി ശിവൻകുട്ടി പറഞ്ഞു.

Post a Comment

Previous Post Next Post