രാജ്യത്തെ അംഗീകാരം ഇല്ലാത്ത 334 രാഷ്ട്രീയ പാര്‍ട്ടികളുടെ രജിസ്ട്രേഷന്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ റദ്ദാക്കി.

രാജ്യത്തെ അംഗീകാരം ഇല്ലാത്ത 334 രാഷ്ട്രീയ പാര്‍ട്ടികളുടെ രജിസ്ട്രേഷന്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ റദ്ദാക്കി. ഇതോടെ സംഭാവനകള്‍ സ്വീകരിക്കാനുള്ള അനുമതി, ആദായ നികുതി ഇളവ് ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ ഈ പാർട്ടികൾക്ക് നഷ്ടമാകും. 

കേരളത്തില്‍ 7 പാര്‍ട്ടികളെയാണ് ഒഴിവാക്കിയത്. R.S.P (B), R.S.P.I (M), സോഷ്യലിസ്റ്റ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി, സെക്കുലര്‍ റിപ്പബ്ലിക്കന്‍ ഡെമോക്രാറ്റിക് പാര്‍ട്ടി, ദേശീയ പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടി, നാഷണല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി സെക്കുലര്‍, നേതാജി ആദര്‍ശ് പാര്‍ട്ടി എന്നിവയുടെ അംഗീകാരമാണ് റദ്ദാക്കിയത്.


Post a Comment

Previous Post Next Post