17-ാമത് ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിനുള്ള തീയതി പ്രഖ്യാപിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ. സെപ്റ്റംബർ 9 ന് വോട്ടെടുപ്പും വോട്ടെണ്ണലും നടക്കും. ഈ മാസം 7 ന് വിജ്ഞാപനം പുറപ്പെടുവിക്കും. 21 വരെ പത്രിക സമർപ്പിക്കാം. 22 ന് സൂക്ഷ്മ പരിശോധന നടക്കും.
ഈ മാസം 25 ആണ് പത്രിക പിൻവലിക്കാനുള്ള അവസാന തീയതി. രാജ്യസഭയിലെ തിരഞ്ഞെടുക്കപ്പെട്ടതും, നാമനിർദ്ദേശം ചെയ്യപ്പെട്ടതുമായ അംഗങ്ങൾ, ലോക്സഭയിലെ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ എന്നിവർ ഉൾപ്പെടുന്ന ഇലക്ടറൽ കോളേജാണ് ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നത്.
Post a Comment