ആണവ ശേഷിയുള്ള ഹ്രസ്വ ദൂര ബാലിസ്റ്റിക് മിസൈലുകളായ പൃഥ്വി-II, അഗ്നി-I എന്നിവ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു.

ആണവ ശേഷിയുള്ള ഹ്രസ്വ ദൂര ബാലിസ്റ്റിക് മിസൈലുകളായ പൃഥ്വി-II, അഗ്നി-I എന്നിവ  ഇന്ത്യവിജയകരമായി പരീക്ഷിച്ചു. ഒഡിഷ തീരത്തെ ചാന്ദിപ്പൂരിലായിരുന്നു വിക്ഷേപണം. പരീക്ഷണം വിജയകരമായിരുന്നുവെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. 350 കിലോമീറ്റർ ദൂരപരിധിയുള്ള പൃഥ്വി-II മിസൈലിന് 500 കിലോഗ്രാം വരെ ഭാരം വഹിക്കാൻ കഴിയും. 

പരമ്പരാഗത ആയുധങ്ങളും ആണവ പോർമുനകളും വഹിക്കാൻ ശേഷിയുണ്ട്. അഗ്നി-I മിസൈലിന് 700-900 കിലോമീറ്റർ പരിധിയുണ്ട്. 1,000 കിലോഗ്രാം ഭാരം വഹിക്കാൻ കഴിയും. ഇന്ത്യയുടെ ആണവ പ്രതിരോധത്തിൽ അവിഭാജ്യ ഘടകങ്ങളാണ് പൃഥ്വി-II, അഗ്നി-I മിസൈലുകൾ. ശ്രദ്ധേയമായ നേട്ടത്തിൽ ഇന്ത്യൻ സൈന്യത്തെയും DRDO യെയും  രാജ്യരക്ഷാ മന്ത്രി രാജ്‌നാഥ് സിംഗ് അഭിനന്ദിച്ചു. .

Post a Comment

Previous Post Next Post