ട്രെയിനിങ് ഇന്‍സ്ട്രക്ടര്‍ നിയമനം
പട്ടികജാതി വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഗവ. ഐടിഐകളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ട്രെയിനിങ് ഇന്‍സ്ട്രക്ടര്‍മാരെ നിയമിക്കുന്നതിനുള്ള ഇന്റര്‍വ്യൂ എലത്തൂര്‍ ഗവ. ഐടിഐയില്‍ നടക്കും. കുറുവങ്ങാട് ഗവ. ഐടിഐയില്‍ പ്ലംബര്‍ ട്രെയിനിങ് ഇന്‍സ്ട്രക്ടര്‍ (യോഗ്യത: മൂന്ന് വര്‍ഷത്തെ എഞ്ചിനീയറിങ് ഡിപ്ലോമ അല്ലെങ്കില്‍ സിവില്‍ എഞ്ചിനീയറിങ്) നിയമനത്തിനുള്ള ഇന്റര്‍വ്യൂ ജൂലൈ 30ന് രാവിലെ 10ന് നടക്കും.
എലത്തൂര്‍ ഗവ. ഐടിഐയില്‍ വെല്‍ഡര്‍ ട്രെയിനിങ് ഇന്‍സ്ട്രക്ടര്‍ (യോഗ്യത: മൂന്ന് വര്‍ഷത്തെ മെക്കാനിക്കല്‍ എഞ്ചിനീയറിങ് ഡിപ്ലോമ), ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍ ട്രെയിനിങ് ഇന്‍സ്ട്രക്ടര്‍ (യോഗ്യത: മൂന്ന് വര്‍ഷത്തെ സിവില്‍ എഞ്ചിനീയറിങ് ഡിപ്ലോമ) എന്നിവയിലേക്കുള്ള ഇന്റര്‍വ്യൂ ജൂലൈ 31ന് രാവിലെ 10ന് നടക്കും. ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ അസലും പകര്‍പ്പും സഹിതം കൂടിക്കാഴ്ചക്കെത്തണം. ഫോണ്‍: 0495 2371451, 2461898.
പ്രവാസികള്‍ക്ക് നോര്‍ക്ക റൂട്ട്‌സ് സാന്ത്വന ധനസഹായ പദ്ധതി അദാലത്ത് 21ന് കൊയിലാണ്ടിയില്‍
നാട്ടില്‍ തിരിച്ചെത്തിയ പ്രവാസികള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്സ് വഴി നടപ്പാക്കിവരുന്ന സാന്ത്വന ധനസഹായ പദ്ധതിയുടെ അദാലത്ത് ജൂലൈ 21ന് കോഴിക്കോട് കൊയിലാണ്ടിയില്‍ നടക്കും. മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് മൂന്ന് വരെ നടക്കുന്ന അദാലത്തില്‍ മുന്‍കൂട്ടി അപേക്ഷിക്കുന്നവര്‍ക്ക് മാത്രമാകും പ്രവേശനം. താല്‍പര്യമുള്ളവര്‍ www.norkaroots.org വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ജൂലൈ 19ന് മുമ്പ് അപേക്ഷ നല്‍കണമെന്ന് നോര്‍ക്ക റൂട്ട്‌സ് കോഴിക്കോട് സെന്റര്‍ മാനേജര്‍ സി രവീന്ദ്രന്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് +91-7012609608, 0495-2304882/85 എന്നീ നമ്പറുകളില്‍ ഓഫീസ് സമയത്ത് ബന്ധപ്പെടാം. മുമ്പ് അപേക്ഷ നല്‍കിയവരും നിരസിക്കപ്പെട്ടവരും വീണ്ടും അപേക്ഷിക്കേണ്ടതില്ല. ഒരാള്‍ക്ക് ഒറ്റ സ്‌കീം പ്രകാരം മാത്രമേ സഹായം അനുവദിക്കൂ. അപേക്ഷ സമര്‍പ്പിക്കുമ്പോഴും ധനസഹായം സ്വീകരിക്കുമ്പോഴും അപേക്ഷകന്‍ വിദേശത്തായിരിക്കാന്‍ പാടില്ല.
മരണാനന്തര ധനസഹായമായി ആശ്രിതര്‍ക്ക് പരമാവധി ഒരു ലക്ഷം രൂപ വരെയും ചികിത്സാ സഹായമായി പരമാവധി 50,000 രൂപയും മകളുടെ വിവാഹത്തിന് പരമാവധി 15,000 രൂപയും അംഗപരിമിത പരിഹാര ഉപകരണങ്ങള്‍ക്ക് (കൃത്രിമ കാല്‍, ഊന്നുവടി, വീല്‍ചെയര്‍) പരമാവധി 10,000 രൂപയും പദ്ധതി പ്രകാരം ലഭ്യമാണ്. വാര്‍ഷിക വരുമാനം ഒന്നരലക്ഷം രൂപയില്‍ താഴെയുളളവര്‍ക്കാണ് പദ്ധതി പ്രകാരം അപേക്ഷിക്കാന്‍ കഴിയുക. കൂടുതല്‍ വിവരങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍നിന്ന്) +91-8802 012 345 (വിദേശത്തുനിന്ന്, മിസ്ഡ് കോള്‍ സര്‍വീസ്) ബന്ധപ്പെടാം.
Post a Comment