വ്യാപാരം, നിക്ഷേപം, കൃഷി, സാങ്കേതികവിദ്യ, അടിസ്ഥാന സൗകര്യങ്ങൾ, ജനങ്ങൾ തമ്മിലുള്ള ബന്ധം എന്നിവയിൽ സഹകരണം ശക്തമാക്കുന്നത് സംബന്ധിച്ച് കൂടിക്കാഴ്ചയിൽ ചർച്ചയായി. സാംസ്‌കാരിക രംഗം, ആയുർവേദം, പരമ്പരാഗത വൈദ്യശാസ്ത്രം തുടങ്ങിയ മേഖലകളിലെ നാല് ധാരണാപത്രങ്ങളും ഇന്നലെ ഒപ്പു വച്ചു.
ഘാനയുടെ ദേശീയ ബഹുമതിയായ - ഓഫീസർ ഓഫ് ദി ഓർഡർ ഓഫ് ദി സ്റ്റാർ ഓഫ് ഘാന - പ്രസിഡന്റ് ജോൺ മഹാമ ശ്രീ മോദിക്ക് സമ്മാനിച്ചു. ഘാനയിലേക്കുള്ള ഔദ്യോഗിക സന്ദർശനത്തിനായി ഇന്നലെ രാത്രി അക്രയിലെത്തിയ പ്രധാനമന്ത്രിക്ക് ഘാന പ്രസിഡന്റിന്റെ നേതൃത്വത്തിൽ ഊഷ്മള സ്വീകരണമാണ് ലഭിച്ചത്.
Post a Comment