കോഴിക്കോട് ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ നിന്നുള്ള അറിയിപ്പുകൾ.


റെസ്പിറേറ്ററി ടെക്നീഷ്യന്‍ നിയമനം 

കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് മാതൃ-ശിശു സംരക്ഷണ കേന്ദ്രം എച്ച്ഡിഎസിന് കീഴില്‍ ദിവസവേതനത്തില്‍ വനിത റെസ്പിറേറ്ററി ടെക്നീഷ്യനെ നിയമിക്കും. യോഗ്യത: റെസ്പിറേറ്ററി ടെക്നോളജിയില്‍ ഡിപ്ലോമ. പ്രായപരിധി 20-40. സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂലൈ 29ന് രാവിലെ 11.30ന് ഐഎംസിഎച്ച് സൂപ്രണ്ട് ഓഫീസില്‍ കൂടിക്കാഴ്ചക്കെത്തണം. 

ടെണ്ടര്‍ ക്ഷണിച്ചു

വടകര അര്‍ബന്‍ ഐസിഡിഎസ് പ്രോജക്ടിലെ മൂന്ന് സെക്ടറുകളിലെ 84 അങ്കണവാടികളില്‍ പാല്‍ വിതരണത്തിന് റീ ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 30 ഉച്ച രണ്ട് മണി. ഫോണ്‍: 0496 2515176, 9847140920.

ട്രേഡ് ഇന്‍സ്ട്രക്ടര്‍, ട്രേഡ്സ്മാന്‍ നിയമനം 

കോഴിക്കോട് ഗവ. എന്‍ജിനീയറിങ് കോളേജ് സിവില്‍ എഞ്ചിനീയറിങ് വിഭാഗത്തില്‍ ട്രേഡ് ഇന്‍സ്ട്രക്ടര്‍, ട്രേഡ്സ്മാന്‍ തസ്തികകളില്‍ ദിവസവേതനത്തില്‍ നിയമനം നടത്തും. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ ജൂലൈ 29ന് രാവിലെ 10.30ന് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം എത്തണം. കൂടുതല്‍ വിവരങ്ങള്‍ http://geckkd.ac.in ല്‍ ലഭിക്കും.

സ്പോട്ട് അഡ്മിഷന്‍ 

കോഴിക്കോട് ഗവ. കോളേജ് ഓഫ് ടീച്ചര്‍ എഡ്യൂക്കേഷനില്‍ ബിഎഡ് മലയാളം കോഴ്സില്‍ കുശവ അനുബന്ധ വിഭാഗത്തില്‍ ഒഴിവുള്ള സീറ്റിലേക്ക് സ്പോട്ട് അഡ്മിഷന്‍ നടത്തും. ജൂലൈ 28ന് രാവിലെ 11നകം അസ്സല്‍ രേഖകളുമായി കോളേജിലെത്തണം. ഫോണ്‍: 0495 2722792.

ഫുഡ് പ്രൊഡക്ഷന്‍ ഡിപ്ലോമ: അപേക്ഷ ക്ഷണിച്ചു

കോഴിക്കോട്ടെ സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റില്‍ ഒന്നര വര്‍ഷത്തെ ഫുഡ് പ്രൊഡക്ഷന്‍ ഡിപ്ലോമ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു വര്‍ഷം കോളേജില്‍ പഠനവും ആറുമാസം പ്രശസ്ത ഹോട്ടലുകളില്‍ പരിശീലനവുമാണുണ്ടാകുക. പ്ലസ് ടു മാര്‍ക്കിന്റെ അടിസ്ഥാനത്തിലാകും പ്രവേശനം. എസ്‌സി/എസ്ടി വിഭാഗങ്ങള്‍ക്ക് സീറ്റ് സംവരണം ഉണ്ട്. എസ്‌സി/എസ്ടി വിഭാഗങ്ങള്‍ക്കും മറ്റു പിന്നാക്ക വിഭാഗങ്ങള്‍ക്കും വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയുണ്ടാക്കും. പ്രായപരിധിയില്ല. അപേക്ഷാഫോമും വിശദവിവരങ്ങളും www.sihmkerala.com ല്‍ ലഭിക്കും. അപേക്ഷയോടൊപ്പം സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സമര്‍പ്പിക്കണം. ഫോണ്‍: 0495-2385861, 9037098455.

സൗജന്യ കമ്പ്യൂട്ടര്‍ അവയര്‍നസ് കോഴ്‌സ്

കേരള അക്കാദമി ഫോര്‍ സ്‌കില്‍സ് എക്സലന്‍സിന്റെ ആഭിമുഖ്യത്തില്‍ ജില്ലാ നൈപുണ്യ വികസന കേന്ദ്രത്തില്‍ ആരംഭിക്കുന്ന അഞ്ച് ദിവസത്തെ സൗജന്യ ബേസിക് കമ്പ്യൂട്ടര്‍ അവയര്‍നസ് കോഴ്‌സിലേക്ക് രജിസ്‌ട്രേഷന്‍ ആരംഭിച്ചു. താല്‍പര്യമുള്ളവര്‍ https://forms.gle/UswDtjTAvqqfavrZ7 ലിങ്ക് വഴി രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 9188925509.

റീജ്യണല്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി യോഗം 

കോഴിക്കോട്, വടകര റീജ്യണല്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി യോഗം ആഗസ്റ്റ് 26ന് രാവിലെ 10.30ന് കോഴിക്കോട് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. 

സ്വയംതൊഴില്‍ വായ്പാ പദ്ധതി: അപേക്ഷ ക്ഷണിച്ചു

സംസ്ഥാന പട്ടികജാതി-പട്ടികവര്‍ഗ വികസന കോര്‍പ്പറേഷന്‍ നടപ്പാക്കുന്ന സ്വയംതൊഴില്‍ വായ്പാ പദ്ധതികള്‍ക്ക് ജില്ലയില്‍ നിന്നുള്ള പട്ടികജാതി-പട്ടികവര്‍ഗ വിഭാഗക്കാരും തൊഴില്‍രഹിതരുമായ യുവതീ യുവാക്കളില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. പ്രായപരിധി: 18-55. മൂന്ന് വര്‍ഷം മുതല്‍ അഞ്ച് വര്‍ഷം വരെയാണ് തിരിച്ചടവ് കാലാവധി. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷാ ഫോമിനും എരഞ്ഞിപ്പാലത്തെ ജില്ലാ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 0495 2767606, 9400068511.

ഡിഗ്രി സീറ്റൊഴിവ്

കണ്ണൂര്‍ സര്‍വകലാശാലക്ക് കീഴിലെ മാനന്തവാടി ഗവ. കോളേജില്‍ ബിഎ ഇംഗ്ലീഷ്, ഡലവപ്പ്മെന്റ് ഇകണോമിക്സ് എന്നീ വിഷയങ്ങളില്‍ എസ്‌സി വിഭാഗത്തിലും ബിഎസ്‌സി ഇലക്‌ട്രോണിക്‌സ്, ഫിസിക്‌സ് വിഷയങ്ങളില്‍ എസ്‌സി, എസ്ടി വിഭാഗത്തിലും ഒഴിവുകളുണ്ട്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയില്‍ രജിസ്റ്റര്‍ ചെയ്ത അപേക്ഷയുടെ പകര്‍പ്പുമായി ജൂലൈ 29നകം കോളേജ് ഓഫീസിലെത്തി അപേക്ഷ നല്‍കണം. ഫോണ്‍: 04935-240351, 9495647534. 

അധ്യാപക നിയമനം

കോഴിക്കോട് ഗവ. എഞ്ചിനീയറിങ് കോളേജ് മെക്കാനിക്കല്‍ എഞ്ചിനീയറിങ് വിഭാഗത്തില്‍ ദിവസവേതനത്തില്‍ അസി. പ്രൊഫസറെ നിയമിക്കും. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ജൂലൈ 30ന് രാവിലെ 10ന് കൂടിക്കാഴ്ചക്കെത്തണം. ഫോണ്‍: 0495 2383210.

ബാര്‍ബര്‍ഷോപ്പ് നവീകരണത്തിന് ധനസഹായം
 
പരമ്പരാഗതമായി ബാര്‍ബര്‍ഷോപ്പ്, യൂണിസെക്സ് സലൂണ്‍ തുടങ്ങിയ തൊഴിലുകളില്‍ ഏര്‍പ്പെട്ടവര്‍ക്ക് തൊഴിലിടം നവീകരണത്തിന് ധനസഹായം നല്‍കുന്ന ബാര്‍ബര്‍ഷോപ്പ് നവീകരണ ധനസഹായ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. കുടുംബ വാര്‍ഷിക വരുമാനം രണ്ടര ലക്ഷം രൂപയില്‍ കവിയരുത്. പരമാവധി പ്രായം: 60 വയസ്സ്.  
www.bwin.kerala.gov.in പോര്‍ട്ടല്‍ വഴി അപേക്ഷിക്കാം. മുന്‍ വര്‍ഷങ്ങളില്‍ ആനുകൂല്യം ലഭിച്ചവരോ അവരുടെ കുടുംബാംഗങ്ങളോ  അപേക്ഷിക്കേണ്ടതില്ല. വിശദവിവരങ്ങള്‍ www.bwin.kerala.gov.in, www.bcdd.kerala.gov.in ല്‍ ലഭ്യമാണ്. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ആഗസ്റ്റ് 15. ഫോണ്‍: 0495 2377786. 

അതിഥി പോര്‍ട്ടല്‍ രജിസ്ട്രേഷന്‍ ക്യാമ്പ്

ലേബര്‍ വകുപ്പ്, ഫിഷറീസ് വകുപ്പുമായി ചേര്‍ന്ന് ബേപ്പൂര്‍, പുതിയാപ്പ, കൊയിലാണ്ടി, ചോമ്പാല ഹാര്‍ബറുകളില്‍ ജൂലൈ 28ന് രാവിലെ 10 മുതല്‍ ഉച്ചക്ക് ഒരുമണി വരെ അതിഥി പോര്‍ട്ടല്‍ രജിസ്ട്രേഷന്‍ ക്യാമ്പ് നടത്തും. വെള്ളയില്‍ ഹാര്‍ബറില്‍ ജൂലൈ 30നാണ് ക്യാമ്പ്. എല്ലാ തൊഴിലുടമകളും അവരുടെ യാനത്തില്‍ അല്ലെങ്കില്‍ ഹാര്‍ബറില്‍ പ്രവര്‍ത്തിക്കുന്ന ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് വിവരം കൈമാറി രജിസ്ട്രേഷന്‍ ഉറപ്പുവരുത്തി തിരിച്ചറിയല്‍ കാര്‍ഡ് പ്രിന്റ് ചെയ്ത് നല്‍കണം. ആഗസ്റ്റ് ഒന്ന് മുതല്‍ മത്സ്യബന്ധനത്തിന് പോകുന്ന യാനങ്ങളിലും ഹാര്‍ബറുകളിലുമുള്ള ഇതര സംസ്ഥാന മത്സ്യത്തൊഴിലാളികളുടെ തിരിച്ചറിയല്‍ കാര്‍ഡ് മറൈന്‍ എന്‍ഫോഴ്സ്‌മെന്റ്, കോസ്റ്റല്‍ പോലീസ് എന്നിവര്‍ പരിശോധിക്കും.

വഖഫ് ട്രൈബ്യൂണല്‍ ക്യാമ്പ് സിറ്റിങ് 

കോഴിക്കോട് വഖഫ് ട്രൈബ്യൂണല്‍ ക്യാമ്പ് സിറ്റിങ് ആഗസ്റ്റ് ഏഴിന് എറണാകുളം കലൂരിലെ വഖഫ് ബോര്‍ഡ് ഹെഡ് ഓഫീസ് കെട്ടിടത്തില്‍ നടക്കുമെന്ന് ശിരസ്തദാര്‍ അറിയിച്ചു.

വിനിത ഐടിഐ: അപേക്ഷ ക്ഷണിച്ചു

മാളിക്കടവ് ഗവ. വനിത ഐടിഐയിലെ വിവിധ ട്രേഡുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും മറ്റു രേഖകളുമായി ജൂലൈ 29ന് രാവിലെ 10ന് ഐടിഐയില്‍ എത്തണം. ഫോണ്‍: 0495 2373976.

സീറ്റൊഴിവ്

വളയം ഗവ. ഐടിഐയില്‍ ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍, ഇലക്ട്രീഷ്യന്‍ എന്നീ ദ്വിവത്സര കോഴ്‌സുകളില്‍ പെണ്‍കുട്ടികള്‍ക്ക് സംവരണം ചെയ്ത സീറ്റുകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ജൂലൈ 31ന് വൈകീട്ട് അഞ്ചിനകം നേരിട്ടെത്തി അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 0496 2461263, 9447541729, 9947161984.

ജില്ലാ ആസൂത്രണ സമിതി യോഗം 

ജില്ലാ ആസൂത്രണ സമിതി യോഗം ജൂലൈ 29ന് രാവിലെ 11ന് ജില്ലാ ആസൂത്രണ സമിതി സെക്രട്ടേറിയറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.

Post a Comment

Previous Post Next Post