കോഴിക്കോട് ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ നിന്നുള്ള അറിയിപ്പുകൾ.

പാല്‍, മുട്ട വിതരണം: ടെണ്ടര്‍ ക്ഷണിച്ചു    

കൊയിലാണ്ടി പന്തലായനി ശിശുവികസന പദ്ധതി കാര്യാലയത്തിന് കീഴിലെ നാല് പഞ്ചായത്തുകളിലെ 116 അങ്കണവാടികളില്‍ പാല്‍, മുട്ട എന്നിവ വിതരണം ചെയ്യാന്‍ ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ സ്വീകരിക്കുന്ന അവസാന തിയതി ജൂലൈ 23ന് ഉച്ച രണ്ട് മണി. ഫോണ്‍: 8281999297.

സ്റ്റുഡന്റ് കൗണ്‍സിലര്‍ നിയമനം

കോഴിക്കോട്ടെ വിവിധ പ്രീ-മെട്രിക് ഹോസ്റ്റലുകളിലെ സ്റ്റുഡന്റ് കൗണ്‍സിലറുടെ ഒഴിവിലേക്ക് (വനിത) കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തും. യോഗ്യത: എംഎ സൈക്കോളജി, എംഎസ്ഡബ്ല്യു (സ്റ്റുഡന്റ് കൗണ്‍സിലിങ്ങില്‍ പരിശീലനം നേടിയവരാകണം), എം എസ് സി സൈക്കോളജി (കേരളത്തിന് പുറത്തുള്ള സര്‍വകലാശാലയില്‍നിന്ന് യോഗ്യത നേടിയവര്‍ തുല്യത സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം). പ്രായപരിധി: 2025 ജനുവരി ഒന്നിന് 25-45. അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം ജൂലൈ 22ന് രാവിലെ 11ന് ജില്ലാ ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസില്‍ അഭിമുഖത്തിനെത്തണം. ഫോണ്‍: 0495 2376364.

സംരംഭകത്വ പരിശീലനം

കോഴിക്കോട് മാത്തറയിലെ കനറാ ബാങ്ക് ഗ്രാമീണ സ്വയംതൊഴില്‍ പരിശീലന കേന്ദ്രത്തില്‍ 10 ദിവസത്തെ സൗജന്യ ട്രാവല്‍ ആന്‍ഡ് ടൂറിസ്റ്റ് ഗൈഡ് സംരംഭകത്വ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. പ്രായപരിധി: 18 -45. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 23. ഫോണ്‍: 9447276470.

ഐടിഐ കൗണ്‍സിലിങ്

ബേപ്പൂര്‍ ഗവ. ഐടിഐയില്‍ ഹോസ്പിറ്റല്‍ ഹൗസ് കീപ്പിങ് ട്രേഡിലേക്ക് അപേക്ഷിച്ച പെണ്‍കുട്ടികള്‍ക്ക് ജൂലൈ 22ന് കൗണ്‍സിലിങ് നടത്തും. ആധാര്‍ കാര്‍ഡും സര്‍ട്ടിഫിക്കറ്റുകളും സഹിതം രാവിലെ 10ന് എത്തണം. ഫോണ്‍: 8086141406, 9037559251.

മത്സ്യത്തൊഴിലാളി വനിതകള്‍ക്ക് തൊഴില്‍ സംരംഭങ്ങള്‍ തുടങ്ങാന്‍ സഹായം

സംസ്ഥാന ഫിഷറീസ് വകുപ്പിന് കീഴിലെ സൊസൈറ്റി ഫോര്‍ അസിസ്റ്റന്‍സ് ടു ഫിഷര്‍വിമെന്‍ (സാഫ്) മുഖേന തീരമൈത്രി പദ്ധതിയുടെ ഭാഗമായി സൂക്ഷ്മ തൊഴില്‍ സംരംഭങ്ങള്‍ തുടങ്ങാന്‍ മത്സ്യത്തൊഴിലാളി വനിതകളില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോം ജില്ലാ സാഫ് നോഡല്‍ ഓഫീസ്, സാഫ് വെബ്‌സൈറ്റ്, ഫിഷറീസ് വകുപ്പ് വെബ്സൈറ്റ് എന്നിവയില്‍ ലഭിക്കും. ഒരംഗത്തിന് പരമാവധി ഒരു ലക്ഷം രൂപ നിരക്കില്‍ അഞ്ച് പേരടങ്ങുന്ന ഗ്രൂപ്പിന് പരമാവധി അഞ്ച് ലക്ഷം രൂപ വരെയാണ് ഗ്രാന്റ് ലഭിക്കുക. അപേക്ഷകര്‍ മത്സ്യഗ്രാമങ്ങളിലെ സ്ഥിരതാമസക്കാരോ മത്സ്യത്തൊഴിലാളിയുടെ ആശ്രിതരോ പരമ്പരാഗതമായി മത്സ്യക്കച്ചവടം നടത്തുന്നവരോ ആയ 20നും 50നും ഇടയില്‍ പ്രായമുള്ളവരാകണം. ജൂലൈ 30ന് വൈകിട്ട് അഞ്ച് വരെ സാഫ് നോഡല്‍ ഓഫീസിലും അതത് മത്സ്യഭവനുകളിലും അപേക്ഷ സ്വീകരിക്കും. സാഫില്‍നിന്ന് നേരത്തെ ധനസഹായം ലഭിച്ചവര്‍ അപേക്ഷിക്കേണ്ടതില്ല. ഫോണ്‍: 8943164472, 9946212231, 7094747427.

എഞ്ചിനീയറിങ് അപ്രന്റിസ് പരിശീലനം

സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ കോഴിക്കോട് മേഖല, ജില്ലാ കാര്യാലയങ്ങളിലേക്ക് ഒരു വര്‍ഷത്തെ ഗ്രാജ്വേറ്റ് എഞ്ചിനീയറിങ് അപ്രന്റിസ് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. പ്രായപരിധി: 1.01.2025ന് 26 വയസ്സ് കവിയരുത്. യോഗ്യത: അംഗീകൃത സര്‍വകലാശാലയില്‍നിന്ന് സിവില്‍/കെമിക്കല്‍/എന്‍വയോണ്‍മെന്റല്‍ വിഷയങ്ങളില്‍ ഏതിലെങ്കിലും 50 ശതമാനത്തില്‍ കുറയാത്ത ബി.ടെക് ബിരുദം. മുമ്പ് ബോര്‍ഡില്‍ അപ്രന്റിസ് പരിശീലനം നേടിയവര്‍ അപേക്ഷിക്കേണ്ടതില്ല. 10,000 രൂപയാണ് പ്രതിമാസ സ്റ്റൈപ്പന്റ്. യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍, ആധാര്‍ കാര്‍ഡ് (സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ ഉള്‍പ്പെടെ), ആറ് മാസത്തിനുള്ളില്‍ എടുത്ത പാസ്പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ജൂലൈ 29ന് രാവിലെ 11 മുതല്‍ കോഴിക്കോട് മേഖലാ കാര്യാലയത്തിലെത്തണം. കൂടുതല്‍ വിവരങ്ങള്‍ https:kspcb.kerala.gov.in/ ല്‍ ലഭിക്കും. ഫോണ്‍: 0495 2300744. 

അപേക്ഷ ക്ഷണിച്ചു

സംസ്ഥാന ഭവന നിര്‍മാണ ബോര്‍ഡ് ലോണ്‍ ലിങ്ക്ഡ് സബ്‌സിഡി സ്‌കീം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. സംസ്ഥാനത്തെ ഏതെങ്കിലും ദേശസാല്‍കൃത ബാങ്കില്‍നിന്ന് ഭവനവായ്പയെടുത്ത, കുറഞ്ഞത് മൂന്ന് സെന്റ് ഭൂമിയുള്ള എല്‍ഐജി/എംഐജി വിഭാഗക്കാര്‍ക്ക് സ്വന്തമായി വീടെന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിനുള്ള പദ്ധതിയാണിത്. വീട് നിര്‍മാണ ചെലവിന്റെ 25 ശതമാനം സര്‍ക്കാര്‍ സബ്‌സിഡിയായി കണക്കാക്കുന്ന പദ്ധതിയില്‍ സബ്സിഡി മൂന്ന് ലക്ഷം രൂപയായി പരിമിതപ്പെടുത്തിയിട്ടുണ്ട്. അപേക്ഷകള്‍ kshbonline.com മുഖേന ജൂലൈ 21 മുതല്‍ ആഗസ്റ്റ് 22 വരെ സ്വീകരിക്കും. ഫോണ്‍: 0495 2369545. 

ബയോമെഡിക്കല്‍ ടെക്നീഷ്യന്‍ നിയമനം

കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജില്‍ ആശുപത്രി വികസന സൊസൈറ്റിയുടെ കീഴില്‍ ഒരു വര്‍ഷത്തേക്ക് ബയോമെഡിക്കല്‍ ടെക്നീഷ്യന്മാരെ നിയമിക്കും. യോഗ്യത: ബയോ മെഡിക്കല്‍ എഞ്ചിനീയറിങ്ങില്‍ ബി.ടെക്/ഡിപ്ലോമ അല്ലെങ്കില്‍ മെഡിക്കല്‍ ഇലക്ട്രോണിക്സ്. 2 വര്‍ഷത്തെ ആശുപത്രി എഞ്ചിനീയര്‍/സര്‍വീസ് എഞ്ചിനീയര്‍ പ്രവൃത്തി പരിചയം അഭികാമ്യം. അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂലൈ 23ന് രാവിലെ 11ന് എച്ച്ഡിഎസ് ഓഫീസില്‍ കൂടിക്കാഴ്ചക്കെത്തണം. ഫോണ്‍: 0495 2355900. 

ഗതാഗത നിയന്ത്രണം  

ചുങ്കം-ഫാറൂഖ് കോളേജ് റോഡില്‍ ചുങ്കം ജങ്ഷനില്‍ റോഡ് സുരക്ഷാ പ്രവൃത്തി ആരംഭിക്കുന്നതിനാല്‍ നാളെ (ജൂലൈ 21) മുതല്‍ പ്രവൃത്തി അവസാനിക്കുന്നത് വരെ ഇതുവഴി ഭാഗികമായി ഗതാഗതം നിരോധിച്ചു. 

പ്രോജക്ട് അസിസ്റ്റന്റ് നിയമനം

ജില്ലയിലെ അര്‍ധസര്‍ക്കാര്‍ സ്ഥാപനത്തില്‍ പ്രോജക്ട് അസിസ്റ്റന്റിന്റെ താല്‍ക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.  
ഏതെങ്കിലും വിഷയത്തില്‍ ബിരുദവും ബാങ്കിങ്/ധനകാര്യ സ്ഥാപനങ്ങളില്‍ മൂന്ന് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയവുമാണ് യോഗ്യത. പ്രായപരിധി: 1.01.2025ന് 18-41. നിയമാനുസൃത വയസ്സിളവ് ലഭിക്കും. ജൂലൈ 26നകം ബന്ധപ്പെട്ട എംപ്ലോയ്മെന്റ് ഓഫീസില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 0495 2370179.

ഓക്‌സിജന്‍ പ്ലാന്റ് ഓപറേറ്റര്‍

കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജില്‍ എച്ച്ഡിഎസിന് കീഴില്‍ ഒരു വര്‍ഷത്തേക്ക് ഓക്‌സിജന്‍ പ്ലാന്റ് ഓപറേറ്ററെ നിയമിക്കും. യോഗ്യത: ബയോ മെഡിക്കല്‍ എഞ്ചിനീയറിങ്/മെഡിക്കല്‍ ഇലക്ട്രോണിക്സ്/മെക്കാനിക്കല്‍ എഞ്ചിനീയറിങ് ഡിപ്ലോമയും മെഡിക്കല്‍ ഗ്യാസില്‍ ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും/ഐടിഐയും മെഡിക്കല്‍ ഗ്യാസ് കമ്പനികളിലോ ഓക്സിജന്‍ പ്ലാന്റിലോ മെഡിക്കല്‍ ഗ്യാസ് ഓപറേഷനിലോ പ്രവൃത്തി പരിചയവും. ജൂലൈ 25ന് രാവിലെ 11ന് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം എച്ച്ഡിഎസ് ഓഫീസില്‍ കൂടിക്കാഴ്ചക്കെത്തണം. ഫോണ്‍: 0495 2355900. 

ടെണ്ടര്‍ ക്ഷണിച്ചു

കോഴിക്കോട് അര്‍ബന്‍ ഒന്ന് ഐസിഡിഎസ് കാര്യാലയ പരിധിയിലെ മാങ്കാവ്, പയ്യാനക്കല്‍, കല്ലായ്, മുഖദാര്‍  സെക്ടറുകളിലെ 133 അങ്കണവാടികളിലേക്ക് മുട്ട, പാല്‍ എന്നിവ വിതരണം ചെയ്യാന്‍ ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ ഫോം വിതരണം ചെയ്യുന്ന അവസാന തിയതി: ജൂലൈ 25ന് ഉച്ച ഒരു മണി. ഫോണ്‍: 0495 2702523.

അസി. പ്രൊഫസര്‍ നിയമനം  

കോഴിക്കോട് ഗവ. പോളിടെക്നിക് കോളേജില്‍ കെമിസ്ട്രി അസി. പ്രൊഫസറുടെ താല്‍ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: 50 ശതമനം മാര്‍ക്കോടെ എംഎസ്സി കെമിസ്ട്രിയും നെറ്റും. പിഎച്ച്ഡി അഭികാമ്യം. ജൂലൈ 21ന് രാവിലെ 10.30ന് യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കൂടിക്കാഴ്ചക്കെത്തണം. ഫോണ്‍: 0495 2383924.

മാര്‍ക്കറ്റിങ് ശില്‍പശാല

കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്‌മെന്റ് (കെഐഇഡി) മൂന്ന് ദിവസത്തെ മാര്‍ക്കറ്റിങ് ശില്‍പശാല സംഘടിപ്പിക്കും. ജൂലൈ 29 മുതല്‍ 31 വരെ നടക്കുന്ന ശില്‍പശാലയില്‍ സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ്, മാര്‍ക്കറ്റ് റിസര്‍ച്ച്, ഡിജിറ്റല്‍ മാര്‍ക്കറ്റിങ്, ഉപഭോക്തൃ ഇടപെടലും നിലനിര്‍ത്തലും തുടങ്ങിയ വിഷയങ്ങളിലാണ് പരിശീലനം. പങ്കെടുക്കുന്നവര്‍ ജൂലൈ 23നകം www.kied.info മുഖേന അപേക്ഷിക്കണം. ഫോണ്‍: 0484 2532890/2550322/9188922785.

അപേക്ഷ ക്ഷണിച്ചു

നോര്‍ക്ക ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിന്‍ ലാംഗ്വേജസിന്റെ തിരുവനന്തപുരം, കോഴിക്കോട് സെന്ററുകളില്‍ ഐഇഎല്‍ടിഎസ്, ഒഇടി ഓഫ്ലൈന്‍ (എട്ടാഴ്ച) ബാച്ചുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓഫ്ലൈന്‍ കോഴ്സുകളില്‍ നഴ്സിങ് ബിരുദമുള്ളവര്‍ക്കും ബിപിഎല്‍/എസ്‌സി/എസ്ടി വിഭാഗക്കാര്‍ക്കും ഫീസ് സൗജന്യമാണ്. മറ്റുളളവര്‍ക്ക് ജിഎസ്ടി ഉള്‍പ്പെടെ 4425 രൂപയാണ് ഫീസ്. ഓഫ്ലൈന്‍ കോഴ്സില്‍ മൂന്നാഴ്ചത്തെ അഡീഷണല്‍ ഗ്രാമര്‍ ക്ലാസിനും അവസരമുണ്ടാകും. www.nifl.norkaroots.org മുഖേന അപേക്ഷ സമര്‍പ്പിക്കാം. ഫോണ്‍: 7907323505 (തിരുവനന്തപുരം), 8714259444 (കോഴിക്കോട്), 1800 425 3939 (ഇന്ത്യയില്‍നിന്ന്), 8802 012 345 (വിദേശത്തുനിന്ന്, മിസ്ഡ് കോള്‍ സര്‍വീസ്) ബന്ധപ്പെടാം

മെഡിക്കല്‍ കോഡിങ് കോഴ്‌സ്

ബേട്ടി ബച്ചാവോ ബേട്ടി പഠാവോ പദ്ധതിയുടെ ഭാഗമായി വനിത-ശിശു വികസന വകുപ്പ് നടത്തുന്ന അസാപ് കേരളയുടെ മെഡിക്കല്‍ കോഡിങ് ആന്‍ഡ് മെഡിക്കല്‍ ബില്ലിങ് സൗജന്യ ഓണ്‍ലൈന്‍ കോഴ്സിലേക്ക് പെണ്‍കുട്ടികളില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ക്ക് ഏതെങ്കിലും ബിരുദ വിഷയത്തില്‍ 60 ശതമാനത്തില്‍ കുറയാതെ മാര്‍ക്കുണ്ടാകണം. ജൂലൈ 29ന് രാവിലെ 11ന് സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം വനിത-ശിശു വികസന വകുപ്പ് ജില്ല ഓഫിസില്‍ എത്തണം. ഫോണ്‍: 7012648027.

ഡോക്യുമെന്റേഷന്‍: അപേക്ഷ ക്ഷണിച്ചു

ബേട്ടി ബച്ചാവോ ബേട്ടി പഠാവോ പദ്ധതിയുടെ ഭാഗമായി വനിത-ശിശു വികസന വകുപ്പ് ജില്ലയില്‍ നടപ്പാക്കുന്ന വിവിധ പരിപാടികളുടെ ഡോക്യുമെന്റേഷന് സര്‍ക്കാര്‍ പരിപാടികള്‍ ഡോക്യുമെന്റേഷന്‍ ചെയ്ത് പരിചയമുള്ള വ്യക്തികള്‍/സ്ഥാപനങ്ങളില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷയും പ്രൊഫൈലും ജൂലൈ 26ന് വൈകിട്ട് അഞ്ചിനകം ജില്ലാ വനിത-ശിശു വികസന കാര്യാലയത്തില്‍ സമര്‍പ്പിക്കണം. ഫോണ്‍: 8943500766.

പ്രോജക്ട് അസിസ്റ്റന്റ്

കോഴിക്കോട് ബ്ലോക്ക് പഞ്ചായത്തില്‍ പ്രോജക്ട് അസിസ്റ്റന്റ് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: ഡിപ്ലോമ ഇന്‍ കമേഴ്‌സ്യല്‍ പ്രാക്ടീസ്/ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ആന്‍ഡ് ബിസിനസ് മാനേജ്‌മെന്റ്/ബിരുദവും ഒരു വര്‍ഷത്തില്‍ കുറയാതെയുള്ള ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍/പി ജി ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍. 
പ്രായപരിധി: 18-30. എസ്‌സി/എസ്ടി വിഭാഗക്കാര്‍ക്ക് മൂന്ന് വര്‍ഷത്തെ വയസ്സിളവ് ലഭിക്കും. അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി ആഗസ്റ്റ് നാല്. ഫോണ്‍: 0495 2430799. 

ഇലക്ട്രീഷ്യന്‍ ഇന്റര്‍വ്യൂ 

ജില്ലാ മൃഗസംരക്ഷണ ഓഫീസിന് കീഴിലെ ചാത്തമംഗലം പ്രാദേശിക കോഴിവളര്‍ത്തല്‍ കേന്ദ്രത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഇലക്ട്രീഷ്യനെ നിയമിക്കും. പരമാവധി 90 ദിവസത്തേക്കോ എംപ്ലോയ്മെന്റ് ഓഫീസ് വഴി നിയമനം ഉണ്ടാകുന്നത് വരെയോ ആകും നിയമനം.
അപേക്ഷകര്‍ എന്‍ടിസി വയര്‍മാന്‍സ് ഇന്‍ ട്രേഡ് ഇലക്ട്രീഷ്യന്‍/വയര്‍മാന്‍ ലൈസന്‍സ് ഉള്ളവരാകണം. വെള്ളക്കടലാസില്‍ തയാറാക്കിയ ബയോഡാറ്റയും യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍, രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ അസ്സലും, സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ജൂലൈ 29ന് രാവിലെ 11ന് മൃഗസംരക്ഷണ ഓഫീസില്‍ വാക്-ഇന്‍ ഇന്റര്‍വ്യൂവിനെത്തണം. ഫോണ്‍: 0495 2768075

Post a Comment

Previous Post Next Post