അപ്പീലിനില്ല, കീമിലെ കോടതി വിധി അംഗീകരിക്കുന്നു; ആർ. ബിന്ദു

കീമിലെ സർക്കാർ അപ്പീൽ തള്ളിയ കോടതി വിധി അംഗീകരിക്കുന്നുവെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു. നേരത്തെയുള്ള ഫോർമുല അനുസരിച്ചുള്ള റാങ്ക് ലിസ്റ്റ്  തന്നെ പ്രസിദ്ധീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.   വിധിക്കെതിരെ അപ്പീലിനില്ലെന്നും സദുദ്ദേശപരമായിട്ടാണ് സർക്കാർ മാറ്റങ്ങൾ വരുത്താൻ തീരുമാനിച്ചതെന്നും മന്ത്രി വ്യക്തമാക്കി. അടുത്ത വർഷത്തെ കാര്യം പിന്നീട് തീരുമാനിക്കുമെന്നും കോടതി വിധി സർക്കാരിന് അനുസരിച്ചേ മതിയാകൂവെന്നും ബിന്ദു പറഞ്ഞു.  

Post a Comment

Previous Post Next Post