ഫറോക്ക് പുതിയ പാലത്തിന് മുകളിൽ വൻ അപകടം.

ഫറോക്ക് പുതിയ പാലത്തിൽ കെഎസ്ആർടിസി ബസ് രണ്ടു കാറുകളിൽ ഇടിച്ച് വൻ അപകടം. ഒരാൾ മരിച്ചു. നിരവധി പേർക്കും പരിക്കേറ്റതയാണ് വിവരം. 
അമിത വേഗത്തിൽ എത്തിയ കെഎസ്ആർടി ബസ് നിയന്ത്രണം വിട്ട് കാറുകളിൽ ഇടിക്കുകയായിരുന്നു എന്നാണ് വിവരം.  പരിക്കേറ്റവരെ അടുത്തുള്ള സ്വകാര്യ ആശുപത്രികളിലേക്ക് മാറ്റി. 
പുതിയ പാലം വഴിയുള്ള വാഹനഗതാഗതം പൂർണമായി സ്തംഭിച്ചു. വാഹനങ്ങൾ വഴി തിരിച്ചു വിടുന്നുണ്ട്. കൂടുതൽ വിവരങ്ങൾ അറിവായി വരുന്നതേയുള്ളു

Post a Comment

Previous Post Next Post