ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിനുള്ള റിട്ടേണിങ്ങ് ഓഫീസറായി രാജ്യസഭാ സെക്രട്ടറി ജനറലിനെ നിയമിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ

ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിനുള്ള റിട്ടേണിംഗ് ഓഫീസറായി രാജ്യസഭാ സെക്രട്ടറി ജനറലിനെ നിയമിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ. രാജ്യസഭാ സെക്രട്ടേറിയറ്റിലെ ജോയിന്റ് സെക്രട്ടറിയെയും,  ഡയറക്ടറെയും അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസർമാരായും  കമ്മീഷൻ നിയമിച്ചു. 

ജഗ്ദീപ് ധന്‍ഖര്‍ ഉപരാഷ്ട്രപതി സ്ഥാനത്തു നിന്നും രാജിവച്ച സാഹചര്യത്തിലാണ് പുതിയ ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കാനുള്ള നടപടികളുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ മുന്നോട്ട് പോകുന്നത്.

Post a Comment

Previous Post Next Post