കാവിലുംപാറ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ കാട്ടാന ആക്രമണം നിത്യ സംഭവം ആവുമ്പോൾ. മനുഷ്യ ജീവന് പുല്ലു വില കല്പിക്കുന്ന അധികാരികളുടെ മെല്ലെ പോക്ക് നയത്തിൽ പ്രതിഷേധിച്ച്,
വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട്
യൂത്ത് കോൺഗ്രസ് കാവിലുംപാറ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ 19/07/2025
ശനിയാഴ്ച രാവിലെ 10 മണിക്ക് കുറ്റ്യാടി ഫോറസ്റ്റ് റേഞ്ച് ഓഫീസ് ഉപരോധിക്കുന്നു.
ഇന്നലെ വൈകുന്നേരം വീട്ട് മുറ്റത്ത് നിന്നാണ് കാവിലുംപാറ കരിങ്ങാട് സ്വദേശികളായ മുട്ടിച്ചിറ ജോസഫ് (തങ്കച്ചൻ) ഭാര്യ ബ്രജിത്ത (ആനി) എന്നിവർക്ക് കാട്ടാന ആക്രമണത്തിൽ പരിക്കേറ്റത്.
Post a Comment