ഇന്ത്യയിലും ആഗോളതലത്തിലും യുപിഐ (യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ്) ഇടപാടുകളുടെ ഉപയോഗം അതിവേഗം വർധിച്ചുകൊണ്ടിരിക്കുകയാണ്. പച്ചക്കറി വാങ്ങുന്നതിന് മുതൽ ഓൺലൈനിൽ ഷോപ്പിങ് നടത്തുന്നതിന് വരെ ആളുകൾ യുപിഐ ഇടപാടുകളാണ് ഉപയോഗിക്കുന്നത്. യുപിഐ ഇടപാടുകളുടെ സുരക്ഷ, വേഗം, വിശ്വാസ്യത എന്നിവ വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ നാഷണല്‍ പേമെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ) യുപിഐ നിയമങ്ങളില്‍ മാറ്റങ്ങള്‍ കൊണ്ടുവരാനിരിക്കുകയാണ്.
ഓഗസ്റ്റ് ഒന്ന് മുതല്‍ പുതിയ യുപിഐ നിയമങ്ങൾ പ്രാബല്യത്തിൽ വരും. ഫോണ്‍ പേ, ഗൂഗിള്‍ പേ, പേടിഎം ഉള്‍പ്പടെയുള്ള യുപിഐ ആപ്പുകളില്‍ ഏതെങ്കിലും സജീവമായി ഉപയോഗിക്കുന്നവരാണ് നിങ്ങളെങ്കില്‍ തീര്‍ച്ചയായും ഈ മാറ്റങ്ങള്‍ അറിഞ്ഞിരിക്കേണ്ടതാണ്. അക്കൗണ്ട് ബാലന്‍സ് തിരയുന്നതിലും, പണമയക്കുന്നതിലും, ഇടപാടുകള്‍ കൈകാര്യം ചെയ്യുന്നതിലുമെല്ലാം പുതിയ നിയമങ്ങളിലൂടെ മാറ്റം വരും.
ഓഗസ്റ്റ് ഒന്ന് മുതല്‍ നിലവില്‍ വരുന്ന പുതിയ നിയമങ്ങള്‍ ഇനി മുതൽ നിങ്ങളുടെ യുപിഐ ആപ്പ് വഴി ഒരു ദിവസം 50 തവണ മാത്രമേ ബാലൻസ് പരിശോധിക്കാൻ സാധിക്കുകയുള്ളു ഇനി മുതൽ നിങ്ങളുടെ മൊബൈൽ നമ്പറുമായി ബന്ധിപ്പിച്ചിരിക്കുന്ന ബാങ്ക് അക്കൗണ്ടുകൾ ഒരു ദിവസം 25 തവണ മാത്രമേ പരിശോധിക്കാൻ കഴിയൂ.
നെറ്റ്ഫ്ലിക്സ് അല്ലെങ്കിൽ മ്യൂച്വൽ ഫണ്ട് ഇൻസ്റ്റാൾമെന്റുകൾ പോലുള്ള ഓട്ടോ പേ ഇടപാടുകൾ ഇനി മൂന്ന് സമയ സ്ലോട്ടുകളിൽ മാത്രമേ പ്രോസസ്സ് ചെയ്യാൻ കഴിയൂ. രാവിലെ 10 മണിക്ക് മുമ്പും, ഉച്ചയ്ക്ക് ഒന്ന് മുതൽ അഞ്ച് വരെയും, രാത്രി 9.30 നും ശേഷവും. ഇനി നിങ്ങൾക്ക് ഒരു ദിവസം മൂന്ന് തവണ മാത്രമേ പരാജയപ്പെട്ട ഇടപാടുകളുടെ നില പരിശോധിക്കാൻ കഴിയൂ, ഓരോ പരിശോധനയുടെയും ഇടയിൽ 90 സെക്കൻഡ് ഇടവേള ഉണ്ടായിരിക്കും.
Post a Comment