തിരുവനന്തപുരം: വെഞ്ഞാറമൂട് ഫ്ലോർ മില്ലിലെ യന്ത്രത്തിൽ ഷാൾ കുടുങ്ങി ജീവനക്കാരിക്ക് ദാരുണാന്ത്യം. കാരേറ്റ് പുളിമാത്ത് സ്വദേശി ബിന്ദു (44) ആണ് മരിച്ചത്. ധാന്യം പൊടിക്കുന്നതിനിടെ ഷാൾ യന്ത്രത്തിന്റെ ബെൽറ്റിൽ കുടുങ്ങിയാണ് അപകടം. വൈകീട്ട് മൂന്നരയോടെയായിരുന്നു സംഭവം. ഉടൻ തന്നെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Post a Comment