നന്മണ്ട ഗ്രാമപഞ്ചായത്തില്‍ പിങ്ക് ഫിറ്റ്നസ് സെന്റര്‍ ആരംഭിച്ചു.


ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് വനിത ഘടക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പഞ്ചായത്തുകളില്‍ നടപ്പാക്കുന്ന 'യെസ് അയാം പിങ്ക് ഫിറ്റ്നസ് സെന്റര്‍' നന്മണ്ട പഞ്ചായത്തിലും ആരംഭിച്ചു. വനിത കമീഷന്‍ അധ്യക്ഷ അഡ്വ. പി സതീദേവി ഉദ്ഘാടനം നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി സുനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. 

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കൃഷ്ണവേണി മാണിക്കോത്ത് മുഖ്യാതിഥിയായി. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സുജ അശോകന്‍ പദ്ധതി വിശദീകരിച്ചു. ബ്ലോക്ക് വൈസ് പ്രസിഡന്റ് ഷിഹാന രാരപ്പന്‍ കണ്ടി, സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷരായ ഹരിദാസന്‍ ഈച്ചരോത്ത്, സര്‍ജാസ് കുനിയില്‍, ജില്ല പഞ്ചായത്ത് അംഗം റസിയ തോട്ടായി, ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കുണ്ടൂര്‍ ബിജു, വാര്‍ഡ് മെമ്പര്‍ വി കെ നിത്യകല, നന്മണ്ട പഞ്ചായത്ത് സെക്രട്ടറി ഗിരീഷ്‌കുമാര്‍, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ വി കെ സാവിത്രി, ബ്ലോക്ക് ഡിവിഷന്‍ മെമ്പര്‍ കവിത വടക്കേടത്ത്, സിഡിപിഒ സ്മിത തുടങ്ങിയവര്‍ സംസാരിച്ചു.

Post a Comment

Previous Post Next Post