കേരളത്തിന്‍റെ സമരപോരാട്ടവീഥികളിൽ വഴികാട്ടിയായി ജ്വലിച്ച ആ നക്ഷത്രം മാഞ്ഞു. പുന്നപ്രയുടെ സമരനായകനും കമ്യൂണിസ്റ്റുകാരുടെ കണ്ണുംകരളുമായ സഖാവ് വി.എസ്. അച്യുതാനന്ദൻ (102) വിടവാങ്ങി. സി.പി.എം നേതാവും പാർട്ടി സ്ഥാപക അംഗവും കേരള മുൻ മുഖ്യമന്ത്രിയുമായ വി.എസ്, പട്ടം എസ്.ടി.യു ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്തരിച്ചത്.
വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. തിങ്കളാഴ്ച ഹൃദയാഘാതമുണ്ടായതിനെ തുടർന്ന് വെന്‍റിലേറ്റർ സഹായത്തിലായിരുന്നു കഴിഞ്ഞിരുന്നത്. 2006 മുതൽ 2011 വരെ കേരളത്തിന്‍റെ 20ാം മുഖ്യമന്ത്രിയായിരുന്നു. 1992 മുതല്‍ 1996 വരെയും 2001 മുതല്‍ 2006 വരെയും 2011 മുതൽ 2016 വരെയും കേരള നിയമസഭയുടെ പ്രതിപക്ഷ നേതാവായും പ്രവര്‍ത്തിച്ചു.
Post a Comment