ഐസ് ബോക്സ് വിതരണം
ചാലിയം മാതൃകാ മത്സ്യഗ്രാമം പദ്ധതിയുടെ ഭാഗമായി പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് 100 ലിറ്ററിന്റെ ഐസ് ബോക്സ് വിതരണം ചെയ്യും. ചാലിയം മത്സ്യഗ്രാമത്തിലെ സ്ഥിരതാമസക്കാര്‍ക്ക് ബേപ്പൂര്‍ മത്സ്യഭവന്‍ ഓഫീസില്‍ ജൂലൈ 31 വരെ അപേക്ഷിക്കാം. ഫോണ്‍: 0495 2383780.
എം.ടെക് സ്പോട്ട് അഡ്മിഷന്‍
കോഴിക്കോട് ഗവ. എഞ്ചിനീയറിങ് കോളേജില്‍ വിവിധ എം.ടെക് കോഴ്സുകളിലെ ഒഴിവുകളിലേക്ക് സ്പോട്ട് അഡ്മിഷന്‍ നടത്തും. സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂലൈ 30ന് രാവിലെ പത്തിനകം കോളേജില്‍ എത്തണം. വിവരങ്ങള്‍ www.geckkd.ac.in ല്‍ ലഭിക്കും. ഫോണ്‍: 0495 2383220.
സ്പോട്ട് അഡ്മിഷന്‍
കോഴിക്കോട് ഗവ. എഞ്ചിനീയറിങ് കോളേജിലെ ബി.ടെക് കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് ഡിസൈന്‍ വിഭാഗത്തില്‍ നിലവിലുള്ള ലാറ്ററല്‍ എന്‍ട്രി ഒഴിവിലേക്കും (എസ്എം) മറ്റ് വിഭാഗങ്ങളില്‍ ഉണ്ടാവാന്‍ സാധ്യതയുള്ള ഒഴിവുകളിലേക്കും സ്പോട്ട് അഡ്മിഷന്‍ നടത്തും. 2025-26 ലെ ലാറ്ററല്‍ എന്‍ട്രി പ്രവേശന പരീക്ഷയില്‍ യോഗ്യത നേടിയ വിദ്യാര്‍ഥികള്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂലൈ 30ന് രാവിലെ പത്തിനകം കോളേജില്‍ എത്തണം. ഫോണ്‍: 0495 2383220.
അസി. പ്രൊഫസര്‍ നിയമനം
മലാപ്പറമ്പ് ഗവ. വനിത പോളിടെക്നിക് കോളേജില്‍ രസതന്ത്രം അസി. പ്രൊഫസറെ നിയമിക്കും. യോഗ്യത: രസതന്ത്രത്തില്‍ ഫസ്റ്റ് ക്ലാസ് ബിരുദാനന്തര ബിരുദം. നെറ്റ്/പിഎച്ച്ഡി ഉള്ളവര്‍ക്ക് മുന്‍ഗണന. ജൂലൈ 31ന് രാവിലെ 10ന് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും സഹിതം കൂടിക്കാഴ്ചക്കെത്തണം. ഫോണ്‍: 0495 2370714.
ക്യാഷ് അവാര്‍ഡിന് അപേക്ഷിക്കാം
അംഗീകൃത പാഠ്യപദ്ധതി മുഖേന 2024-25 വര്‍ഷത്തില്‍ പത്താംതരം വിജയിച്ച് എല്ലാ വിഷയങ്ങളിലും എപ്ലസ് നേടിയ, കേരള അസംഘടിത തൊഴിലാളി സാമൂഹിക സുരക്ഷാ പദ്ധതി അംഗങ്ങളുടെ മക്കളില്‍നിന്ന് ക്യാഷ് അവാര്‍ഡിന്
അപേക്ഷ ക്ഷണിച്ചു. അംഗത്വത്തില്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കിയവരും കുടിശ്ശിക കൂടാതെ കൃത്യമായി അംശദായം അടച്ചുവരുന്നവരുമായിരിക്കണം. അപേക്ഷ നല്‍കേണ്ട അവസാന തീയതി: ആഗസ്റ്റ് 15. ഫോണ്‍: 0495 2378480.
യുപി സ്‌കൂള്‍ ടീച്ചര്‍ അഭിമുഖം
പൊതുവിദ്യാഭ്യാസ വകുപ്പില്‍ യുപി സ്‌കൂള്‍ ടീച്ചര്‍ (മലയാളം മീഡിയം, കാറ്റഗറി നമ്പര്‍: 707/2023) തസ്തികയുടെ ജൂലൈ 22ന് നടക്കേണ്ടിയിരുന്ന നാലാംഘട്ട അഭിമുഖം ജൂലൈ 31, ആഗസ്റ്റ് ഒന്ന് തീയതികളില്‍ പിഎസ്‌സി ജില്ലാ ഓഫീസില്‍ നടക്കും. അഡ്മിഷന്‍ ടിക്കറ്റില്‍ പരാമര്‍ശിച്ച തീയതിയില്‍ ആവശ്യമായ രേഖകള്‍ സഹിതം എത്തണം. പരിഷ്‌കരിച്ച കെ -ഫോം (Appendix-28) പിഎസ്‌സി വെബ്സൈറ്റില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്ത് ഹാജരാക്കണം. ഫോണ്‍: 0495 2371971.
Post a Comment