കൊടുവള്ളി കെ എം ഒ ഹൈസ്കൂളിൽ പ്ലസ് വൺ വിദ്യാർത്ഥികൾ തമ്മിൽ ഏറ്റുമുട്ടി. ഇന്ന് രാവിലെയാണ് സംഭവം. കൊമേഴ്‌സ് ഹ്യുമാനിറ്റീസ് വിഭാഗത്തിലെ വിദ്യാർത്ഥികൾ തമ്മിലാണ് കൈയ്യാങ്കളി നടന്നത്.
ഗുരുതര പരിക്കേറ്റ ഹ്യുമാനിറ്റീസ് വിദ്യാർത്ഥിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബാത്ത്റൂമിൽ വെച്ച് ദേഹത്ത് വെള്ളം തെരുപ്പിച്ചതുമായി ബന്ധപ്പെട്ട തർക്കമാണ് പിന്നീട് കൈയ്യാങ്കളിയിലേക്കും മർദ്ദനത്തിലേക്കും കലാശിച്ചത്.
മൂക്കിന് പരിക്കേറ്റവിദ്യാർത്ഥിയെ ആദ്യം സ്വകാര്യ ആശുപത്രിൽ പ്രവേശിപ്പിച്ചതിന് പിന്നാലെയാണ് മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്. സംഭവത്തിൽ മർദ്ദിച്ച പ്ലസ് വൺ വിദ്യാർത്ഥിയെ സസ്‌പെൻഡ് ചെയ്‌തെന്നും പ്രിൻസിപ്പാൾ അറിയിച്ചു.
Post a Comment